ഏഷ്യന്‍ പസഫിക് ചില്‍ഡ്രന്‍സ് കണ്‍വെന്‍ഷന്‍; കേരളത്തിന് അഭിമാനമായി ഐന്‍

കോഴിക്കോട്: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ പസഫിക് ചില്‍ഡ്രന്‍സ് കണ്‍വെന്‍ഷനില്‍ ഏക മലയാളിയായി കോഴിക്കോട് സ്വദേശി. കുട്ടികളില്‍ സമാധാനവും അന്താരാഷ്ട്ര...

ഏഷ്യന്‍ പസഫിക് ചില്‍ഡ്രന്‍സ് കണ്‍വെന്‍ഷന്‍; കേരളത്തിന് അഭിമാനമായി ഐന്‍

കോഴിക്കോട്: ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ പസഫിക് ചില്‍ഡ്രന്‍സ് കണ്‍വെന്‍ഷനില്‍ ഏക മലയാളിയായി കോഴിക്കോട് സ്വദേശി. കുട്ടികളില്‍ സമാധാനവും അന്താരാഷ്ട്ര സൗഹൃദവും പ്രോത്സാഹിക്കാന്‍ വേണ്ടി ജപ്പാന്‍ ഗവണ്‍മെന്റ് നടത്തുന്ന കണ്‍വെന്‍ഷനില്‍ ഉള്ളേരി സ്വദേശികളായ അഫ്‌സല്‍ ബാബുവിന്റെയും സലൂജ അഫ്‌സലിന്റെയും മകള്‍ ഐന്‍ ആണ് പങ്കെടുക്കുന്നത്.

കോഴിക്കോട് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറിയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഐന്‍. 1989ല്‍ ജപ്പാനിലെ ഫുക്ക്വോക്ക പട്ടണത്തിന്റെ നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായാണ് കണ്‍വെന്‍ഷന്‍ ആരംഭിക്കുന്നത്. 46 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുക. ഇന്ത്യയില്‍ നിന്ന് ആറ് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നു. കേരളത്തിന് പുറമേ ആസാം, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര, ഗോവ എന്നീ സംസ്ഥാനങ്ങളിലെ ഓരോ കുട്ടികള്‍ വീതമാണ് പങ്കെടുക്കുന്നത്.

ജൂനിയര്‍ ചേംമ്പര്‍ ഇന്റര്‍നാഷണലിന്റെ ഇന്ത്യ ഘടകമാണ് രാജ്യത്ത് പരിപാടി ഏകോപിപ്പിക്കുന്നത്. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയിലൂടെ വിവിധ സംസ്‌കാരങ്ങളുടെ ഏകോപനമാണ് ലക്ഷ്യം വെയ്ക്കുന്നത്. കണ്‍വെന്‍ഷനിലെത്തുന്ന കുട്ടികള്‍ക്ക് ജപ്പാനിലെ കുടുംബത്തിനോടൊപ്പം താമസിച്ച് അവിടുത്ത് സ്‌കൂളില്‍ പോയി അവിടുത്തെ പഠനരീതിയും സംസ്‌കാരവും പഠിക്കാനുള്ള അവസരവുമുണ്ട്. ജപ്പാനില്‍ പോയി അവിടുത്തെ സംസ്‌കാരവും അച്ചടക്കവും പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഏറെനാളത്തെ ആഗ്രഹമാണ് പൂര്‍ത്തിയാവുന്നതെന്നും ഐന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പഠനത്തിലും പഠ്യേതര വിഷയങ്ങളിലും കുട്ടുകളുടെ കഴിവിനെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ നിന്ന് ഇത്തവണ ഐന്‍ മാത്രമാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനായി അപേക്ഷിച്ചത്. രണ്ട് വര്‍ഷം മുമ്പ് കോട്ടയ്ക്കല്‍ സ്വദേശി കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ജെസിഐ കൊയിലാണ്ടി പ്രസിഡണ്ട് ഡോ. അനൂപ് കൃഷ്ണന്‍, ജെസിഐ ഇന്ത്യ മേഖല 21 ന്റെ പ്രസിഡന്റ് ടി.പി. സുബീഷ്, ഐന്റെ പിതാവ് അഫ്‌സല്‍ ബാബു എന്നിവര്‍ പങ്കെടുത്തു.

Story by
Read More >>