പമ്പയിൽ ജലനിരപ്പുയരുന്നു: തീര്‍ഥാടകർക്ക് വിലക്ക്ര്‍

നിറപുത്തരി, ചിങ്ങമാസപൂജ എന്നിവയ്ക്കായി നട തുറക്കുന്നതിനാൽ അയ്യപ്പന്മാർ തിങ്കളാഴ്ച മുതൽ വന്നു തുടങ്ങും. ഇതിനിടെ വീണ്ടുമുണ്ടായ വെള്ളപ്പൊക്കം ശബരിമല തീർഥാടകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാല്‍ പമ്പയിലേക്കും ശബരിമലയിലേക്കും തീര്‍ഥാടകരെ കടത്തിവിടേണ്ട എന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം.

പമ്പയിൽ ജലനിരപ്പുയരുന്നു: തീര്‍ഥാടകർക്ക് വിലക്ക്ര്‍

കനത്ത മഴയിൽ പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മുന്നറിയിപ്പ്. ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാൽ പമ്പ, ആനത്തോട് ഡാമുകൾ വീണ്ടും തുറന്നു വിട്ടിരുന്നു. ഇതിനെ തുടർന്ന് പമ്പാനദിയ്ക്ക് കുറുകെയുള്ള പാലം വെള്ളം കയറിയ അവസ്ഥയിലാണ്. ഇത് കണക്കിലെടുത്താണ് നിര്‍ദ്ദേശം.

നിറപുത്തരി, ചിങ്ങമാസപൂജ എന്നിവയ്ക്കായി നട തുറക്കുന്നതിനാൽ അയ്യപ്പന്മാർ തിങ്കളാഴ്ച മുതൽ വന്നു തുടങ്ങും. ഇതിനിടെ വീണ്ടുമുണ്ടായ വെള്ളപ്പൊക്കം ശബരിമല തീർഥാടകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാല്‍ പമ്പയിലേക്കും ശബരിമലയിലേക്കും തീര്‍ഥാടകരെ കടത്തിവിടേണ്ട എന്നാണ് ജില്ലാ ഭരണകൂടത്തിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം.

മുന്നറിയിപ്പ് അവഗണിച്ച് എത്തുന്ന തീര്‍ഥാടകരെ പമ്പയിലെത്തുന്നതിന് മുമ്പ് തടയും. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിലയ്ക്കലില്‍ താമസിക്കാനുള്ള സൗകര്യം ദേവസ്വംബോര്‍ഡ് ഒരുക്കി നല്‍കും. എന്നാല്‍ തീര്‍ഥാടകരെ തടയുമെങ്കിലും നിറപുത്തരി ആഘോഷങ്ങള്‍ക്ക് തടസമുണ്ടാകില്ല. നിധി : കെഎസ്എഫ്ഇ ജീവനക്കാര്‍ 1.16കോടി നല്‍കി

Read More >>