വിവിധ ഇടങ്ങളില്‍ ഉരുള്‍പെട്ടല്‍; വയനാടും പാലക്കാടും അവധി

അതേസമയം സംസ്ഥാനത്ത് മഴദുരിതം വിട്ടൊഴിയുന്നില്ല. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ വീണ്ടും ഉരുൾപൊട്ടി.നിലമ്പൂര്‍ അകമ്പാടം നമ്പൂരിപ്പെട്ടിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആഡ്യൻ പാറയ്ക്കടുത്ത് വനമേഖലയിൽലാണിത്. കനത്ത മഴയേതുടർന്ന് കാഞ്ഞീരപ്പുഴ കവിഞ്ഞൊഴുകുകയാണ്.

വിവിധ ഇടങ്ങളില്‍ ഉരുള്‍പെട്ടല്‍; വയനാടും പാലക്കാടും അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്‌, പാലക്കാട്​ എന്നീ ജില്ലകളിലെ പ്രഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴച അവധിയായിരിക്കുമെന്ന്​ ഇരു ജില്ലകളിലേയും കലക്റ്റർമാർ അറിയിച്ചു. സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. സ്കൂളുകൾക്കും, അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്​ഥാപനങ്ങൾക്കും​ ജില്ലാ കലക്​ടർ അവധി പ്രഖ്യാപിച്ചിചട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് മഴദുരിതം വിട്ടൊഴിയുന്നില്ല. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ വീണ്ടും ഉരുൾപൊട്ടി.നിലമ്പൂര്‍ അകമ്പാടം നമ്പൂരിപ്പെട്ടിയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആഡ്യൻ പാറയ്ക്കടുത്ത് വനമേഖലയിൽലാണിത്. കനത്ത മഴയേതുടർന്ന് കാഞ്ഞീരപ്പുഴ കവിഞ്ഞൊഴുകുകയാണ്. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നു കാഞ്ഞിരപ്പുഴ ദിശമാറിയൊഴുകി മതില്‍മൂല കോളനി തകര്‍ന്നിരുന്നു. കോളനിയിലുണ്ടായിരുന്നവര്‍ ഇപ്പോള്‍ ദുരിതാശ്വാസ ക്യാംപിലാണ്.

മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ഉണ്ടായ ഉരുള്‍പൊട്ടലിനേത്തുടര്‍ന്ന് പുഴയിലും അണക്കെട്ടിലും ജലനിരപ്പുയര്‍ന്നു. പ്രദേശത്ത് മഴ കുറയുന്നത് ആശാവഹമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും രാത്രി മഴകൂടിയാല്‍ അണക്കെട്ടിന്റെ ഷട്ടര്‍ വീണ്ടുമുയര്‍ത്തേണ്ടി വരും. കോഴിക്കോട് മുക്കം മലയോര മേഖലകളിലാണ് ഇരുൾപൊട്ടലുണ്ടായത്. ഇതിന്റെ ഫലമായി ഇരുവഞ്ഞിപ്പുഴയിലും മുത്തപ്പന്‍ പുഴയിലും ജലനിരപ്പുയര്‍ന്നിട്ടുണ്ട്. മുത്തപ്പന്‍ പുഴയിലെ മലവെള്ളപ്പാച്ചിലിൽ തിരുവമ്പാടിയിലെ മറിപ്പുഴപ്പാലം ഒലിച്ചുപോയി.

Next Story