കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. പതിനൊന്ന് കിലോ സ്വർണ്ണവുമായി നാലുപേരെ ഡിആർഐ പിടികൂടി. നാല് കോടി പതിനഞ്ച് ലക്ഷം രൂപയോളം വില വരുന്ന സ്വർണ്ണമാണ് ഇന്ന് രാവിലെ പിടിച്ചെടുത്തത്.

മൈക്രോവേവ് അവൻ, മിക്സി, ചിക്കൻ കട്ടിങ്ങ് മെഷീൻ എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. കണ്ണൂർ മൊകേരി സ്വദേശി അംസീർ, വയനാട് പൊഴുതാന സ്വദേശി അർഷാദ്, കോഴിക്കോട് പുതുപ്പാടി സ്വദേശി അബ്ദുള്ള, ബെംഗളൂരു സ്വദേശി മുഹമ്മദ് ബഷീർ എന്നിവരാണ് പിടിയിലായത്.

രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. തിങ്കളാഴ്ച രാവിലെയോടെ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നു വ്യത്യസ്ത വിമാനങ്ങളിലെത്തിയവരിൽ നിന്നാണ് സ്വർണ പിടിച്ചെടുത്ത്. ഇവരെ ഡിആർഐ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്.

Next Story
Read More >>