പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയത് നല്‍കും: സൂഷ്മ സ്വരാജ്

സംസ്ഥാനത്തെ സാഹചര്യം സാധാരണ നിലയിലാവുന്നതോടെ പുതിയ പാസ്പോർട്ട് സൗജന്യമായി ലഭിക്കും

പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയത് നല്‍കും: സൂഷ്മ സ്വരാജ്

ന്യൂഡല്‍ഹി: കേരളത്തിലെ മഴക്കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് നല്‍കുമെന്ന് വിദേശകാര്യമന്ത്രി മന്ത്രി സൂഷ്മ സ്വരാജ്. പുതിയ പാസ്‌പോര്‍ട്ട സൗജന്യമായി നല്‍കും. പ്രളയവും ഉരുള്‍പൊട്ടലും ബാധിച്ച പ്രദേശങ്ങളില്‍ വലിയ നഷ്ടങ്ങളാണ് ഉണ്ടായത്. നിരവധി പേരുടെ വീടുകള്‍ തകര്‍ന്നു. പാസ്‌പോര്‍ട്ടുള്‍പ്പടെയുള്ള രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന അറിയിപ്പുമായി മന്ത്രിയെത്തിയത്. ട്വിറ്ററിലൂടെയായിരുന്നു സൂഷ്മ ഇക്കാര്യം അറിയിച്ചത്. ഇപ്പോഴുള്ള കേരളത്തിലെ സാഹചര്യങ്ങള്‍ സാധാരണ നിലയിലായാല്‍ പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനായി പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളുമായി ബന്ധപ്പെടാമെന്നും മന്ത്രിയുടെ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.

Next Story
Read More >>