5 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 10 വർഷം തടവും പിഴയും

കാസർകോട്: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പോസ്കോ നിയമപ്രകാരം 10 വർഷം തടവും അര ലക്ഷം രൂപപിഴ അടക്കാനും ശിക്ഷിച്ചു. ചെറുവത്തൂർ വ്യാപാര ഭവനു...

5 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 10 വർഷം തടവും പിഴയും

കാസർകോട്: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പോസ്കോ നിയമപ്രകാരം 10 വർഷം തടവും അര ലക്ഷം രൂപപിഴ അടക്കാനും ശിക്ഷിച്ചു. ചെറുവത്തൂർ വ്യാപാര ഭവനു സമീപത്തെ അബ്ദൽ ഗഫൂറിനെ (36)യാണ് ജില്ലാ അഡിഷനൽ സെഷൻ കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാർ ശിക്ഷിച്ചത്.

2014 ജൂലൈ അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കൊണ്ടു പോയി ഓവർ ബ്രിസ്റ്റിന് സമീപത്തുവച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ചന്തേര പോലിസ് രജിസ്റ്റർ ചെയ്ത കേസ് നീലേശ്വരം സിഐ യു പ്രേമ നാ ണ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്. പിഴ തുക പെൺകുട്ടിക്ക് നൽകണം. പണം അടച്ചില്ലെങ്കിൽ മൂന്നു വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രൊ സിക്യൂഷനു വേണ്ടി പോസ് കോ സ്പെഷ്യൽ പ്രൊസിക്യൂട്ടർ പ്രകാശ് അമ്മണ്ണായ ഹാജരായി.

Read More >>