കാക്കനാട്ടെ ധ്യാനകേന്ദ്രത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി 

Published On: 2018-05-15 13:45:00.0
കാക്കനാട്ടെ ധ്യാനകേന്ദ്രത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി 

കൊച്ചി: കാക്കനാട്ടെ ധ്യാന കേന്ദ്രത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. പെൺകുട്ടിയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്നാണ് സംഭവം പുറത്തുവന്നത്.

എറണാകുളം ചിറ്റൂർ റോഡ്​ സ്വദേശിനിയായ​ പെൺകുട്ടിയെ ധ്യാന കേന്ദ്രത്തിലും മറ്റൊരു സ്ഥലത്തും കൊണ്ടുപോയി മയക്കുമരുന്ന്​ നൽകി പീഡിപ്പിച്ചു എന്നാണ്​ പരാതി. സംഭവവുമായി ബന്ധപ്പെട്ട്​ സെൻട്രൽ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

ഹൈകോടതി നിർദേശ പ്രകാരം കേസ് ​റജിസ്റ്റർ ചെയ്​തു​. പൊക്സോ നിയമ പ്രകാരമാണ്​ കേസെടുത്തിരിക്കുന്നത്​. കുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കുമെന്ന്​​ പൊലീസ്​ അറിയിച്ചു. ഹരജി ഹൈകോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Top Stories
Share it
Top