സംസ്​ഥാനത്ത്​ തൂക്കുകയർ കാത്ത്​ 21പേർ; ത​ട​വ്​ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്നതിൽ​​ ആ​റ്​ പൊ​ലീ​സു​കാ​ർ

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ട്ടി​ക്കൊ​ല കേ​സി​ൽ ര​ണ്ട്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ ശി​ക്ഷി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ ജ​യി​ലു​ക​ളി​ൽ...

സംസ്​ഥാനത്ത്​ തൂക്കുകയർ കാത്ത്​ 21പേർ; ത​ട​വ്​ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്നതിൽ​​ ആ​റ്​ പൊ​ലീ​സു​കാ​ർ

തി​രു​വ​ന​ന്ത​പു​രം: ഉ​രു​ട്ടി​ക്കൊ​ല കേ​സി​ൽ ര​ണ്ട്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രെ ശി​ക്ഷി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തെ വി​വി​ധ ജ​യി​ലു​ക​ളി​ൽ വ​ധ​ശി​ക്ഷ​ക്ക്​ വി​ധി​ക്ക​പ്പെ​ട്ട്​ ക​ഴി​യു​ന്ന​ത്​ 21 പേ​ർ. ഇവരിൽ കൂടുതൽ കൂ​ടു​ത​ൽ​പേ​ർ ക​ഴി​യു​ന്ന​ത്​ തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ്. ഉ​രു​ട്ടി​ക്കൊ​ല കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ജി​ത​കു​മാ​ർ, ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 13 പേ​രാ​ണ്​ ഇ​വി​ടു​ള്ള​ത്. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലും തൃ​ശൂ​ർ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലും നാ​ലു​പേ​ർ വീ​തം വ​ധ​ശി​ക്ഷ കാ​ക്കു​ന്നു. ഇ​തി​ൽ പ​ല​രും ശി​ക്ഷാ​യി​ള​വി​നാ​യി അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ കേ​സു​ക​ളി​ൽ​പെ​ട്ട്​ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ആ​റ്​ പൊ​ലീ​സു​ദ്യോ​ഗ​സ്​​ഥ​രു​മു​ണ്ട്. പ്ര​വീ​ൺ വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഡി​വൈ.​എ​സ്.​പി ഷാ​ജി​യാ​ണ്​ ഇ​തി​ൽ പ്ര​ധാ​നി. ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വി​ന്​ ശി​ക്ഷി​ക്ക​പ്പെ​ട്ട ഷാ​ജി ഇ​പ്പോ​ൾ പൂ​ജ​പ്പു​ര​യി​ലാ​ണ്. കൊ​ല്ല​ത്തെ പൊ​ലീ​സ്​ ​സ്​​റ്റേ​ഷ​നി​ലെ ക​സ്​​റ്റ​ഡി​മ​ര​ണ​ത്തി​ൽ പ്ര​തി​ക​ളാ​യ വേ​ണു​ഗോ​പാ​ൽ പൂ​ജ​പ്പു​ര​യി​ലും അ​തേ കേ​സി​ൽ​പെ​ട്ട ജ​യ​കു​മാ​ർ നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ലി​ലു​മു​ണ്ട്. കൈ​ക്കൂ​ലി കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട അ​ബ്​​ദു​ല്ല കോ​യ എ​ന്ന പൊ​ലീ​സു​കാ​ര​ൻ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലും അ​ഴി​മ​തി കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ഉ​ണ്ണി​കൃ​ഷ്ണ​ൻ, പീ​ഡ​ന കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലും ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്നു.

ആ​ലു​വ കൂ​ട്ട​ക്കൊ​ല കേ​സി​ലെ പ്ര​തി​ ആ​ൻ​റ​ണി​യാ​ണ്​ പൂ​ജ​പ്പു​ര​യി​ൽ വ​ധ​ശി​ക്ഷ കാ​ത്തു​കി​ട​ക്കു​ന്ന പ്ര​ധാ​നി. ആ​ലു​വ​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ്​ ശി​ക്ഷ. കോ​ട്ട​യ​ത്ത്​ വൃദ്ധ ദ​മ്പ​തി​ക​ളെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ ഇ​ത​ര​സം​സ്​​ഥാ​ന​ക്കാ​ര​ൻ പ്ര​ദീ​പ് ബോ​റ, വ​ർ​ക്ക​ല​യി​ൽ പ്ര​വാ​സി മ​ല​യാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ രാ​ജേ​ഷ്കു​മാ​ർ, റെ​ജി​കു​മാ​ർ, ഷെ​രീ​ഫ്, ആ​ല​ങ്കോ​ട്​ കാ​മു​കി​ക്കു​വേ​ണ്ടി അ​വ​രു​ടെ കു​ഞ്ഞി​നെ ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ടെ​ക്​​നോ​പാ​ർ​ക്ക്​ ജീ​വ​ന​ക്കാ​ര​ൻ നി​നോ മാ​ത്യു, ജെ​റ്റ് സ​ന്തോ​ഷ് വ​ധ​ക്കേ​സ്​ പ്ര​തി ജാ​ക്കി എ​ന്ന അ​നി​ൽ​കു​മാ​ർ, ജോ​ണ്ടി രാ​ജേ​ഷ് എ​ന്ന രാ​ജേ​ഷ്, ന​രേ​ന്ദ്ര​കു​മാ​ർ, ബൈ​ജു, ഗി​രീ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ്​ മ​റ്റു​ള്ള​വ​ർ.

വി​യ്യൂ​രി​ൽ ജി​ഷ വ​ധ​ക്കേ​സി​ലെ പ്ര​തി അ​മീ​ർ ഉ​ൽ ഇ​സ്​​ലാം, മ​റ്റ്​ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ ര​തീ​ഷ്, അ​മ്മ​ക്കൊ​രു മ​ക​ൻ സോ​ജു എ​ന്ന സോ​ജു, തോ​മ​സ് ആ​ൽ​വ എ​ഡി​സ​ൺ എ​ന്നി​വ​ർ വ​ധ​ശി​ക്ഷ ല​ഭി​ച്ച​വ​രാ​ണ്. ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ഉ​ണ്ണി, അ​ബ്​​ദു​ൽ നാ​സ​ർ, രാ​ജ​ശേ​ഖ​ര​ൻ, ഹം​സ എ​ന്നി​വ​രാ​ണു​ള്ള​ത്. ഇ​വ​ർ​ക്ക്​ ജ​യി​ലു​ക​ളി​ൽ ഏ​കാ​ന്ത​വാ​സ​മാ​ണ്​ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെന്നും മാധ്യമം റിപ്പോർട്ട് ചെയ്തു.

Read More >>