വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

Published On: 2018-06-25T19:00:00+05:30
വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത

കണ്ണൂര്‍: ജൂണ്‍ 26, 28 തീയതികളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കും 27 ന് അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള, കര്‍ണാടക ലക്ഷദ്വീപ് തീരത്ത്, പടിഞ്ഞാറന്‍ ദിശയില്‍ 45-55 കീലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍ കടലില്‍ പോകരുതെന്ന് കണ്ണൂര്‍ ഫിഷറീസ് കണ്‍ട്രോള്‍ റൂം അറിയിച്ചു.

Top Stories
Share it
Top