കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സെപ്തംബറില്‍ വിമാനം പറന്ന് ഉയരും

Published On: 2018-06-23T20:00:00+05:30
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സെപ്തംബറില്‍ വിമാനം പറന്ന് ഉയരും

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സെപ്തംബറില്‍ വിമാനം പറന്ന് ഉയരും.വിമാനത്താവളം അടുത്ത സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രി അറിച്ചതോടെ പ്രശ്നത്തിന് പരിഹാരമായി. ഇതിനായുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡല്‍ഹിയില്‍ പ്രതിനിധിയെ നിയോഗിക്കണമെന്നും സുരേഷ് പ്രഭു പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കേരളത്തിന്റെ എല്ലാ മേഖലയ്ക്കും കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി വാണിജ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകള്‍ പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്നും മന്ത്രി ചർച്ചയിൽഅറിയിച്ചു.
കേന്ദ്രവും കേരളവും തമ്മിലുള്ള തർക്കത്തിന് പരിഹാരമായതോടെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ സർവീസ് ആരംഭിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിക്കും.

വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് മാസങ്ങൾ മാത്രം അവശേഷിക്കേ വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകില്ലെന്ന നിലപാടിലാണ് വ്യോമയാന വകുപ്പ് ഉറച്ച് നിന്നതാണ് വിമാനത്താവളത്തിന് തിരിച്ചടി ആയത്. കഴിഞ്ഞ എതാനും മാസം മുമ്പ് തന്നെ കേരളം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നെങ്കിലും വ്യോമയന മന്ത്രാലയം നിലപാടുകളിൽ ഉറച്ച് നിൽക്കുകയാണ് ചെയ്തത്.
.വിമാനത്താവളം ലാഭകരവും ഫലപ്രദവും ആ കണമെങ്കിൽ വിദേശ കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകണം .കണ്ണുരിലേക്ക് സർവീസ് നടത്താൻ ഒട്ടേറെ വിദേശ കമ്പനികൾ ഇതിനകം തയ്യാറായിട്ടുണ്ട്.

വിദേശ കമ്പനികൾക്ക് അനുവദിക്കുന്ന സീറ്റുകൾക്ക് ആനുപാതികമായി എയർ ഇന്ത്യയ്ക്ക് പകരം സീറ്റുകൾ നൽക്കുന്ന മെന്ന ആവശ്യമാണ് വ്യോമയാന മന്ത്രാലയം മുന്നോട്ടുവെച്ചത്. അത് അംഗീകരിക്കാൻ വിദേശ കമ്പനികൾ തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് അന്തിമ അനുമതി വൈകിയത്.

Top Stories
Share it
Top