മൽസ്യബന്ധന ബോട്ട് മറിഞ്ഞ് 7 പേർക്ക് പരിക്ക്

Published On: 2018-07-04T20:30:00+05:30
മൽസ്യബന്ധന ബോട്ട് മറിഞ്ഞ് 7 പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: ബല്ലക്കടപ്പുറത്ത് വൻ തിരയിൽപ്പെട്ട് മൽസ്യബന്ധന ബോട്ട് മറിഞ്ഞ് ഏഴു പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കാഞ്ഞങ്ങാട്ടെ പ്രമോദ് (46) , റജി (42), വിജയൻ (43), വിനോദ് (42), ശ്രീജിത് (43) മുരുകേഷ് (37), ബാലകൃഷ്ണൻ (53) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രമോദ്, റജി എന്നിവരെ മംഗളൂരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ കടൽ ശാന്തമായിരുന്നതിനാൽ മൽസ്യബന്ധനത്തിറങ്ങി ആഴക്കടലിൽ വല വീശുന്നതിനിടെ വൻ തിരമാലയിൽപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. ഉടൻ തീരത്തുണ്ടായിരുന്ന അഞ്ചു പേർ വള്ളവുമായെത്തി ബോട്ടിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു.

Top Stories
Share it
Top