അഭിമന്യുവിന്റെ കൊലപാതകം: രണ്ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെൻഡ്...

അഭിമന്യുവിന്റെ കൊലപാതകം: രണ്ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. മൂന്നാം വർഷ അറബിക്ക് വിദ്യാർത്ഥി മുഹമ്മദ്, ഈ വർഷം പ്രവേശനം നേടിയ ഫറൂക്ക് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ കോളേജ് കൗൺസിൽ യോഗം തീരുമാനിച്ചത്. രണ്ട് പേരും കേസിലെ പ്രതികളാണ്.

അഭിമന്യുവിന്റെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ആശ്വാസ ധനം നൽകി. കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്ന അർജുനന്റെ ചികിത്സാ ചെലവ് കോളേജ് കൗൺസിൽ എറ്റെടുക്കും. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മീഷനെ നിയോഗിക്കാനും തീരുമാനിച്ചു. കോളേജിലെ ക്ലാസുകൾ നാളെ തുടങ്ങും. ഒന്നാം വർഷ ക്ലാസുകൾ തിങ്കളാഴ്ച മാത്രമേ തുടങ്ങൂ.

Read More >>