അഭിമന്യു വധം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും;രണ്ട് പേര്‍കൂടി പിടിയില്‍

കൊ​ച്ചി: മ​ഹാ​രാ​ജാ​സ്​ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി അ​ഭി​മ​ന്യു​വി​​​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​​ൽ അ​റ​സ്​​റ്റി​ലാ​യ ​മൂ​ന്ന്​ പ്ര​തി​ക​ളെ...

അഭിമന്യു വധം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും;രണ്ട് പേര്‍കൂടി പിടിയില്‍

കൊ​ച്ചി: മ​ഹാ​രാ​ജാ​സ്​ കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി അ​ഭി​മ​ന്യു​വി​​​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​​ൽ അ​റ​സ്​​റ്റി​ലാ​യ ​മൂ​ന്ന്​ പ്ര​തി​ക​ളെ ഇ​ന്ന്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ചോ​ദ്യം ചെ​യ്യ​ലി​ന്​ പൊ​ലീ​സ്​ ഏ​ഴ്​ ദി​വ​സ​ത്തേ​ക്ക്​ ക​സ്​​റ്റ​ഡി​യി​ൽ വാ​ങ്ങി​യ ബി​ലാ​ൽ സ​ജി (19), ഫാ​റൂ​ഖ്​ അ​മാ​നി (19), റി​യാ​സ്​ ഹു​സൈ​ൻ (37)എ​ന്നി​വ​രെ​യാ​ണ്​ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി (ര​ണ്ട്) മു​മ്പാ​കെ ഹാ​ജ​രാ​ക്കു​ന്ന​ത്. ഇ​വ​രെ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ 11.30 വ​രെ ചോ​ദ്യം ചെ​യ്യാ​നാ​ണ്​ കോ​ട​തി ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടി​രു​ന്ന​ത്.

ഇൗ ​സ​മ​യ​പ​രി​ധി ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​വ​രെ ഹാ​ജ​രാ​ക്കു​ന്ന​ത്. കേ​സി​ൽ ഇ​തു​വ​രെ ഏ​ഴ്​ പ്ര​തി​ക​ളാ​ണ്​ അ​റ​സ്​​റ്റി​ലാ​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​ധാ​ന പ്ര​തി​ക​ളെ​ല്ലാം ഇ​പ്പോ​ഴും ഒ​ളി​വി​ലാ​ണ്. അ​തി​നി​ടെ, ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ കേ​സി​ലെ 18 ഉം 19 ​ഉം പ്ര​തി​ക​ളാ​യ മ​ട്ടാ​ഞ്ചേ​രി ജ്യൂ ​ടൗ​ൺ ക​ല്ല​റ​ക്ക​പ്പ​റ​മ്പി​ൽ ന​വാ​സ്​ (39), പ​ന​യ​പ്പി​ള്ളി തേ​വ​ലി​ക്ക​ൽ വീ​ട്ടി​ൽ ജി​ഫ്രി​ൻ (27) എ​ന്നി​വ​രെ കോ​ട​തി ഇൗ​മാ​സം 21വ​രെ റി​മാ​ൻ​ഡ്​​ ചെ​യ്​​തു.

അതേസമയം, കേസില്‍ രണ്ട് പോപ്പുലര്‍ പ്രവര്‍ത്തകര്‍ കൂടി പിടിയി​ലാ​യി. ഷാജഹാന്‍, ഷിഹറാസ് എന്നിവരാണ് ആലപ്പുഴയില്‍ പിടിയിലായത്. കേസിലെ ഒന്നാം പ്രതി മുഹമ്മദിന്റെ അയല്‍വാസികളാണ് ഇരുവരും. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.അഞ്ചുപേര്‍ കൂടി പൊലീസ് കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. ഇതുവരെ ഏഴു പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം അറസ്റ്റിലായ അനസിനെ വ്യാഴാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ മറ്റു പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. നേരത്തെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതി കസ്റ്റഡിയില്‍ അനുവദിച്ച സമയം തീരുന്നതിനാലാണ് ബിലാല്‍, റിയാസ്, ഫാറൂഖ് എന്നിവരെയാണ് ഇന്ന് ഹാജരാക്കുന്നത്. കേസിലെ മറ്റ് രണ്ട് പ്രതികളായ നവാസ്, ജിഫ്രിന്‍ എന്നിവരെ ഈ മാസം 21 വരെ റിമാന്‍ഡ് ചെയ്തു.

കേസിലെ ഒന്നാം പ്രതിയും മഹാരാജാസ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെ ഇനിയും പിടികൂടാന്‍ കഴിയാത്തത് അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. നെട്ടൂര്‍ സ്വദേശികളായ ആറ് പേരാണ് കൊലപാതകത്തില്‍ പങ്കെടുത്തതായി പൊലീസ് കരുതുന്നത്. ഇവര്‍ക്ക് വേണ്ടി കര്‍ണാടകവും തമിഴ്‌നാടും ഉള്‍പ്പെടെ തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നാണ് പൊലീസിന്റെ അവകാശവാദം.

Read More >>