അഭിമന്യു വധം: അന്വേഷണം തൃപ്തികരമെന്ന് എസ്എഫ്‌ഐ

കോഴിക്കോട്: അഭിമന്യു കൊല്ലപ്പെട്ട് 10 ദിവസം പിന്നിട്ടിട്ടും മുഖ്യ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിക്കാത്തതില്‍ ആശങ്കയില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന...

അഭിമന്യു വധം: അന്വേഷണം തൃപ്തികരമെന്ന് എസ്എഫ്‌ഐ

കോഴിക്കോട്: അഭിമന്യു കൊല്ലപ്പെട്ട് 10 ദിവസം പിന്നിട്ടിട്ടും മുഖ്യ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിക്കാത്തതില്‍ ആശങ്കയില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിന്‍ദേവ്. കേസന്വേഷണത്തിന്റെ കാര്യത്തില്‍ ഇതുവരെ എസ്എഫ്‌ഐക്ക് പരാതിയില്ല. പോലീസിന്റെ ഭാഗത്ത് ഇക്കാര്യത്തില്‍ ജാഗ്രതക്കുറവുള്ളതായി തോന്നിയിട്ടില്ല.

തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന കേസ് അതിന്റെ എല്ലാ വശങ്ങളും പരിശോധിച്ചാണ് പോലീസ് അന്വേഷിക്കുന്നത്. പോലീസിന്റെ ഭാഗത്ത് നിന്ന് കേസിന് അനുകൂല നിലപാടാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അക്രമം നടന്ന അന്ന് തന്നെ നാല് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇവര്‍ കേസില്‍ മുഖ്യപങ്ക് വഹിച്ചവര്‍ തന്നെയാണെന്നും സച്ചിന്‍ദേവ് പറഞ്ഞു.

തുടക്കത്തില്‍ തന്നെ പോലീസിന് അക്രമികളെ കണ്ടെത്താന്‍ സാധിച്ചത് വിലകുറച്ച് കാണാന്‍ എസ്എഫ്‌ഐ തയ്യാറല്ല. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ഓഫീസുകളിലും ക്യാമ്പുകളിലും പോലീസ് പരിശോധന നടത്തുന്നതും ആശ്വാസ്മാണ്. പാര്‍ട്ടി ഓഫീസുകളില്‍ കയറി പോലീസ് പരിശോധന നടത്തുന്നത് അന്വേഷണം ശരിയായി മുന്നോട്ട് നീങ്ങുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു.

അഭിമന്യുവിനെ കുത്തി വീഴ്ത്തിയ പ്രതിയെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യത്തില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി കേസന്വേഷണത്തെ മുരടിപ്പിക്കാന്‍ എസ്എഫ്‌ഐക്ക് താത്പര്യമില്ല. കേസന്വേഷണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ സംശയം പ്രകടിപ്പിച്ചാല്‍ അത് പ്രതികൂലമായി ബാധിക്കുമെന്നും സച്ചിന്‍ദേവ് പറഞ്ഞു.

Read More >>