അഭിമന്യു വധം: പോപ്പുലര്‍ഫ്രണ്ട് നേതാവ് പിടിയില്‍

Published On: 2018-07-14 04:30:00.0
അഭിമന്യു വധം: പോപ്പുലര്‍ഫ്രണ്ട് നേതാവ് പിടിയില്‍

കൊച്ചി: മഹാരാജാസ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയിലായി. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എച്ച് നാസറാണ് പോലീസ് കസ്റ്റഡിയിലായത്. മുളന്തുരുത്തിയിലെ വീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയത്. നാസറിനെ ചോദ്യംചെയ്യുന്നത് തുടരുകയാണ്.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ അറസ്റ്റിലായവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം അന്വേഷണസംഘം നാസറിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകള്‍ പൊലീസ് കണ്ടെടുത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരത്തിന്റെ വീട്ടിലും കഴിഞ്ഞദിവസം പൊലീസ് റെയ്ഡ് നടത്തിയിരുന്നു.

Top Stories
Share it
Top