അഭിമന്യു വധം: കൊലയാളികളെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടും

Published On: 2018-07-11T08:30:00+05:30
അഭിമന്യു വധം: കൊലയാളികളെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടും

കൊച്ചി: അഭിമന്യൂവിന്റെ കൊലയാളികളെ കണ്ടെത്താന്‍ കേരള പോലീസ് രാജ്യാന്തര പോലീസ് സംഘടനയായ ഇന്റര്‍പോളിന്റെ സഹായം തേടും. അക്രമിസംഘത്തിലെ മൂന്നുപേര്‍ വിദേശത്തക്കുകടന്നെന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. കൊച്ചിയില്‍ നിന്ന് റോഡുമാര്‍ഗ്ഗം ഹൈദരാബാദിലെത്തി അവിടെ നിന്ന് വിദേശത്തേക്ക് കടന്നതായാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം.

കൊലപാതകം നടന്ന് അഞ്ചു ദിവസത്തിനു ശേഷമാണ് അന്വേഷണസംഘം വിമാനത്താവളങ്ങളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഇതിനിടയിലാണു കൊലയാളി സംഘത്തിലെ മൂന്നുപേര്‍ വിദേശത്തേക്കു കടന്നതെന്നു സംശയിക്കുന്നു.

Top Stories
Share it
Top