അഭിമന്യുവിന്റെ കൊലപാതകം; എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി

മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ പ്രവത്തകനെ വധിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് എസ്.എം സ്ട്രീറ്റിനടുത്ത് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രകടനം. ...

അഭിമന്യുവിന്റെ കൊലപാതകം; എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി

മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ പ്രവത്തകനെ വധിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് എസ്.എം സ്ട്രീറ്റിനടുത്ത് എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രകടനം.

കോഴിക്കോട് : എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ് എഫ് ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ജില്ലയില്‍ പഠിപ്പുമുടക്കി പ്രകടനം നടത്തി.

നഗരത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു. കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്റ് ടി. അതുല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സിനാന്‍ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സിദ്ധാര്‍ത്ഥ് അരവിന്ദന്‍, ഒ. അരുണ്‍, ബി.സി അനിജിത്ത് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Read More >>