അഭിമന്യുവിന്റെ കൊലയാളികളെ പുറത്തു കൊണ്ടുവരണം: എ.കെ ആന്റണി

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ നേരിട്ടും പിന്നിൽ നിന്നും പ്രവർത്തിച്ചവരെ ഉടൻ നിയമത്തിന്റെ മുന്നിൽ...

അഭിമന്യുവിന്റെ കൊലയാളികളെ പുറത്തു കൊണ്ടുവരണം: എ.കെ ആന്റണി

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ നേരിട്ടും പിന്നിൽ നിന്നും പ്രവർത്തിച്ചവരെ ഉടൻ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ് നേതാവ് എ.കെ ആന്റണി ആവശ്യപ്പെട്ടു. വർഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ഈ കൊലപാതകത്തിന് പിന്നിൽ. പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി സംഘടന പരിശീലനം നേടിയവരെ പുറത്ത് നിന്ന് കൊണ്ടുവന്ന് എതിരാളികളെ നേരിടുന്നുണ്ട്. ഇത് അവസാനിപ്പിക്കണം. താൻ പഠിച്ച കലാലയത്തിൽ നടന്ന സംഭവത്തിൽ ദുഖവും ഞെട്ടലുമുണ്ടെന്ന് ആന്റണി കൊച്ചിയിൽ പറഞ്ഞു.


അതേസമയം കാംപസുകളിൽ സംഘർഷങ്ങൾക്ക് തുടക്കമിട്ടത് വർഗീയ സംഘടനകൾ വന്ന ശേഷമല്ല. അവർ വരുന്നതിന് മുമ്പും അക്രമവും സംഘർഷവും ഉണ്ടായിരുന്നു. കേരളത്തിൽ ഒറ്റ വിദ്യാർത്ഥി സംഘടന മതിയെന്ന് കരുതുന്ന എസ്എഫ്ഐ യും എബിവിപിയുമാണ് അതിന് പ്രധാന ഉത്തരവാദികൾ. കേരളത്തിലെ കലാലയങ്ങളിൽ രക്തച്ചൊരിച്ചിൽ വർധിച്ചിരിക്കുകയാണ്. കാംപസുകളെ ആയുധപ്പുരകളാക്കുന്നത് തടയാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.