പരീക്ഷയെഴുതാൻ അഭിമന്യു വധക്കേസ് പ്രതിയുടെ ഹർജി

Published On: 2018-08-06 12:00:00.0
പരീക്ഷയെഴുതാൻ അഭിമന്യു വധക്കേസ് പ്രതിയുടെ ഹർജി

കൊച്ചി: അഭിമന്യു വധക്കേസിലെ രണ്ടാം പ്രതി ബിലാല്‍ സജി ഒന്നാം സെമസ്റ്റര്‍ എല്‍. എല്‍. ബി പരീക്ഷയെഴുതാന്‍ അനുമതി ഹർജി നൽകി. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. ആഗസ്റ്റ് എട്ടിനാണ് പരീക്ഷ തുടങ്ങുന്നത്. കസ്റ്റഡിയില്‍ കഴിയുന്ന ബിലാല്‍ നേരത്തെ ഈയാവശ്യം ഉന്നയിച്ച് നല്‍കിയ ഹര്‍ജി മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ചൂണ്ടിയിലെ ഭാരത് മാതാ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ എല്‍. എല്‍. ബി വിദ്യാത്ഥിയായ ബിലാല്‍ ജൂലായ് രണ്ടിനാണ് അറസ്റ്റിലായത്.

Top Stories
Share it
Top