അഭിമന്യു വധത്തിൽ ഓട്ടോ ഡ്രൈവറുടെ നിർണായക മൊഴി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കുത്തേറ്റു കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധത്തിൽ നിർണായക സാക്ഷി മൊഴി പുറത്ത്. കൊലപാതകത്തിനുശേഷം...

അഭിമന്യു വധത്തിൽ ഓട്ടോ ഡ്രൈവറുടെ നിർണായക മൊഴി

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കുത്തേറ്റു കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധത്തിൽ നിർണായക സാക്ഷി മൊഴി പുറത്ത്. കൊലപാതകത്തിനുശേഷം അക്രമിസംഘം രക്ഷപെട്ടത് തന്റെ വാഹനത്തിലാണെന്ന് കേസിലെ സുപ്രധാന സാക്ഷിയായ ഓട്ടോറിക്ഷ ഡ്രൈവർ മനോരമ ന്യൂസിനോടു പറഞ്ഞു.

പുലർച്ചെ ഒരുമണിയോടെ ജോസ് ജംഗ്ഷനിൽ ഓടിയെത്തി ഓട്ടംവിളിച്ച സംഘം തോപ്പുംപടിയിലാണ് ഇറങ്ങിയത്. സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നു. ഒരാൾക്ക് ഷർട്ട് ഉണ്ടായിരുന്നില്ല. ഫുട്ബോൾ മത്സരം കാണുന്നതിനിടെ സംഘർഷം ഉണ്ടായെന്നാണു കാരണമായി പറഞ്ഞത് എല്ലാവർക്കും പ്രായം 25ൽ താഴെയാണ്.

യാത്രയ്ക്കിടെ ഒരാള്‍ ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഭയന്നിരുന്നതായി തോന്നി. സംഘത്തെ തോപ്പുംപടിയില്‍ വിട്ട് തിരികെ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് മഹാരാജാസില്‍ പ്രശ്‌നം നടന്നെന്ന് അറിയുന്നത്. അപ്പോള്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. പൊലീസുമായി തോപ്പുംപടിയിലെത്തി തിരച്ചില്‍ നടത്തിയെങ്കിലും സംഘത്തെ കണ്ടെത്താനായില്ല. ഇവര്‍ തോപ്പുംപടിയില്‍ താമസിക്കുന്നവരാണെന്ന് സംശയം ഉണ്ട്. തോപ്പുംപടി പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പൊലീസ് ഇത് പരിശോധിച്ചിട്ടുണ്ടെന്നും ഓട്ടോറിക്ഷ ഡ്രൈവർ വെളിപ്പെടുത്തി.

അതേസമയം കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ക്കായി തെരച്ചില്‍ തുടരുന്നു. പ്രധാന പ്രതികളെ പിടികിട്ടാത്തതിനാല്‍ അന്വേഷണം പ്രതിസന്ധിയിലാണ്. മുഖ്യ പ്രതിയും മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയുമായ മുഹമ്മദിനെ ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അഭിമന്യു കൊല്ലപ്പെട്ട ദിവസം രാവിലെ മുതൽ തുടർച്ചയായി ഫോണിൽ വിളിച്ചതു മുഹമ്മദാണെന്നു പൊലീസിനു സൂചന ലഭിച്ചിരുന്നു. കൊലയാളി സംഘത്തിനു അഭിമന്യുവിനെ ചൂണ്ടിക്കാണിച്ചു കൊടുത്തത് മഹാരാജാസ് കോളജിലെ വിദ്യാർഥിയാണെന്ന് അറസ്റ്റിലായ മറ്റൊരു പ്രതി മൊഴി നൽകിയിരുന്നു.


പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ ജന്മനാടായ ഇടുക്കി വട്ടവടയിലേക്കു പോയ അഭിമന്യുവിനെ എറണാകുളത്തുനിന്നു തുടർച്ചയായി ഫോണിൽ വിളിച്ചതായി ബന്ധുക്കൾ ചൂണ്ടിക്കാണിച്ചിരുന്നു. സംഭവദിവസം രാത്രി അഭിമന്യുവിനെ കോളജിലേക്കു വിളിച്ചു വരുത്തിയതും കൊലയാളി സംഘത്തിനു ചൂണ്ടിക്കാണിച്ചു കൊടുത്തതും ഒരാളാണോയെന്നു വ്യക്തമാകാൻ മുഹമ്മദ് പിടിയിലാകണം. അഭിമന്യുവിന്റെ ഫോൺ വിളികളെ കുറിച്ചുള്ള അന്വേഷണം സൈബർ സെൽ നടത്തുന്നുണ്ട്.

Story by
Read More >>