അഭിമന്യു വധം: ഒരാളെ കൂടി തിരിച്ചറിഞ്ഞു

കൊച്ചി: മഹാരാജാസ് കോളേജ് എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിൽ ഒരു പ്രതിയെ കൂടി പൊലീസ് തിരിച്ചറിഞ്ഞു. കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കണ്ണൂർ...

അഭിമന്യു വധം: ഒരാളെ കൂടി തിരിച്ചറിഞ്ഞു

കൊച്ചി: മഹാരാജാസ് കോളേജ് എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിൽ ഒരു പ്രതിയെ കൂടി പൊലീസ് തിരിച്ചറിഞ്ഞു. കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി കണ്ണൂർ സ്വദേശി മുഹമ്മദ് റിഫയെയാണ് തിരിച്ചറിഞ്ഞത്. ഇയാളെ ഒളിവിൽ പോവാൻ സഹായിച്ച തലശ്ശേരി സ്വദേശി ഷാനവാസിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസിൽ 11 പേരെയാണ് ഇതുവരെ അറസ്​റ്റ്​ ചെയ്തത്. കൊലപാതക സംഘത്തിൽ 15 പേരുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം. ഇവരിൽ മുഹമ്മദ്​ ഒഴികെ മറ്റുള്ളവരെല്ലാം പുറത്തുനിന്നുള്ളവരാണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

കേസില്‍ അറസ്​റ്റിലായ മുഖ്യപ്രതി ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് റിമാന്‍ഡ് ചെയ്തിരുന്നു. ആലപ്പുഴ ചേര്‍ത്തല അരൂക്കുറ്റി വടുതല നദ്​വത്തുനഗര്‍ റോഡ് ജാവേദ് മന്‍സിലില്‍ ജെ.ഐ. മുഹമ്മദ്, കണ്ണൂര്‍ സ്വദേശി ഷാനവാസ്​ എന്നിവരെയാണ്​14 ദിവസത്തേക്ക്​ റിമാന്‍ഡ് ചെയ്തത്. പ്രതികളെ ബുധനാഴ്​ച രാത്രി വൈകിയാണ് മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയത്. അഭിമന്യുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ കടന്നുകളഞ്ഞ ഒരു വാഹനംകൂടി ഇതിനിടെ പൊലീസ് പിടിച്ചെടുത്തു. മട്ടാഞ്ചേരി സ്വദേശി നജീബി​ന്റെ പേരില്‍ രജിസ്​റ്റര്‍ ചെയ്ത ഓട്ടോറിക്ഷയാണ് ഫോര്‍ട്ട്കൊച്ചിയില്‍നിന്ന്​ പിടിച്ചെടുത്തത്.

Read More >>