അഭിമന്യു  കൊലചെയ്യപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായ അഭിമന്യു അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ്...

അഭിമന്യു  കൊലചെയ്യപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായ അഭിമന്യു അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ്. ശക്തമായ ഭാഷയിൽ സംഭവത്തെ അപലപിക്കുന്നു. സമാധാന പൂർണ്ണമായ അന്തരീക്ഷം നിലനിന്നിരുന്ന കാമ്പസ്സിൽ പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് നടന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ വളർത്തിയെടുത്ത അക്കാദമിക്, സമാധാന വിദ്യാലയാന്തരീക്ഷം നിലനിറുത്തുവാൻ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. അകാലത്തിൽ മരണമടഞ്ഞ അഭിമന്യുവിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

Story by
Read More >>