കാമ്പസുകളെ കൊലക്കളങ്ങളാക്കി മാറ്റാനുള്ള ശ്രമത്തെ ചെറുക്കണം- രമേശ് ചെന്നിത്തല

Published On: 2018-07-02 13:15:00.0
കാമ്പസുകളെ കൊലക്കളങ്ങളാക്കി മാറ്റാനുള്ള ശ്രമത്തെ ചെറുക്കണം- രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോളേജ് കാമ്പസുകളെ കൊലക്കളങ്ങളാക്കി മാറ്റാനുള്ള ശ്രമത്തെ ജനാധിപത്യ വിശ്വാസികള്‍ ഒരുമിച്ചെതിര്‍ത്ത് പരാജയപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകം മനുഷ്യമന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും രമേഷ് ചെന്നിത്തല പറഞ്ഞു

കാമ്പസുകളെ കലാപ ഭൂമിയാക്കിമാറ്റുന്നത് തടയേണ്ട ഉത്തരവാദിത്വം എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും, യുവജന പ്രസ്ഥാനങ്ങള്‍ക്കമുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയം സര്‍ഗാത്മകമാകണം. അവിടെ അക്രമത്തിന്റെയോ, രക്തച്ചൊരിച്ചിലിന്റെയോ പാതക്ക് യാതൊരു സ്ഥാനവുമില്ലന്നും, കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടംബാംഗങ്ങളെ തന്റെ അനുശോചനം അറിയിക്കുന്നതായും രമേശ് ചെന്നിത്തല പത്രക്കുറിപ്പില്‍ പറഞ്ഞു.

Top Stories
Share it
Top