അഭിമന്യു വധം: പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ല

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യത്തില്‍...

അഭിമന്യു വധം: പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ല

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിജിപി ലോകനാഥ് ബഹ്‌റ. പ്രതികളെ പിടികൂടിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകൂ എന്നും ഡിജിപി പറഞ്ഞു.

മുഴുവന്‍ പ്രതികളെയും പിടികൂടിയ ശേഷം അവര്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായാല്‍ യുഎപിഎ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ക്രൂരമായ കൊലപാതകത്തിൽ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തില്ലെന്ന് നേരത്തെ തന്നെ പോലീസ് വ്യക്തമാക്കിയിരുന്നു. ഈ വകുപ്പ് ചുമത്തുന്നതിന് മതിയായ തെളിവികളില്ലെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസ് നല്‍കിയ നിയമോപദേശം.

Read More >>