മതിയായ തെളിവുകളില്ല; അഭിമന്യു വധക്കേസില്‍ യുഎപിഎ ചുമത്തില്ല

Published On: 11 July 2018 11:45 AM GMT
മതിയായ തെളിവുകളില്ല; അഭിമന്യു വധക്കേസില്‍ യുഎപിഎ ചുമത്തില്ല

തിരുവനന്തപുരം: മതിയായ തെളിവുകളില്ലാത്തതിനാല്‍ അഭിമന്യു വധക്കേസില്‍ യുഎപിഎ ചുമത്തില്ലെന്ന് പൊലീസ്. മുന്‍ കാലങ്ങളിലെ പാര്‍ട്ടി നയം കണക്കിലെടുത്ത് പ്രതികള്‍ക്കെതിരെ തിരക്കിട്ട് യുഎപിഎ ചുമത്തുന്നതിനോട് സിപിഐഎം വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസാണ് പോലീസിന് നിയോപദേശം നല്‍കിയത്. ഭരണകക്ഷിയുടെ രാഷ്ട്രീയ പിന്തുണ ലഭിക്കാത്തതിന് പുറമെ നിയമോപദേശം കൂടി ലഭിച്ചപ്പേള്‍ തല്‍ക്കാലം യുഎപിഎ ചുമത്തേണ്ടെന്ന് പോലീസ് തീരുമാനിക്കുകയായിരുന്നു.

കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. എന്‍.ഐ.എ കേസ് ഏറ്റെടുക്കണമെന്ന് പോലീസ് ആവശ്യപ്പെടില്ല. എന്നാല്‍ അന്വേഷണം ഏറ്റെടുക്കാന്‍ എന്‍.ഐ.എ മുന്നോട്ട് വന്നാല്‍ എതിര്‍ക്കില്ല.

Top Stories
Share it
Top