അഭിമന്യു വധം: പ്രധാനപ്രതികളിലൊരാൾ കൂടി പിടിയിൽ

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിൽ. നെട്ടൂർ സ്വദേശി റജീബ് ആണ് പിടിയിലായത്...

അഭിമന്യു വധം: പ്രധാനപ്രതികളിലൊരാൾ കൂടി പിടിയിൽ

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിൽ. നെട്ടൂർ സ്വദേശി റജീബ് ആണ് പിടിയിലായത് . ക്യംപസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹിയാണ് റജീബ്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന്പൊലീസ് അറിയിച്ചു.

കർണാടകയിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രമധ്യേ ട്രെയിനിൽവച്ചാണു റെജീബിനെ പിടികൂടിയത്. കൊലയാളി സംഘത്തിലെ പ്രധാനികളിലൊരാളാണ് റജീബെന്നും കൊലയാളി സംഘത്തില്‍ ഇയാള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

മുഖ്യ പ്രതികളിലൊരാളായ മുഹമ്മദ് റിഫ നേരത്തെ പിടിയിലായിരുന്നു. ക്യാംപസ് ഫ്രണ്ടിന്‍റെ സംസ്ഥാന സെക്രട്ടറിയായ റിഫയെ ബംഗളുരുവില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. കൊലയാളി സംഘത്തിലെ മറ്റൊരു പ്രതി ഫസലുദ്ദീന്‍ എറണാകുളം കോടതിയില്‍ കീഴടങ്ങിയിരുന്നു.

Story by
Next Story
Read More >>