അഭിമന്യു വധം: ഒരാൾകൂടി കസ്റ്റഡിയില്‍

Published On: 18 July 2018 4:00 PM GMT
അഭിമന്യു വധം: ഒരാൾകൂടി കസ്റ്റഡിയില്‍

കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സ്വദേശി ഷാനവാസിനെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കേസിലെ മുഖ്യപ്രതി രാവിലെ പിടിയിലായിരുന്നു. കാമ്പസ് ഫ്രണ്ട് കോളജ് യൂനിറ്റ് പ്രസിഡന്റും മൂന്നാം വര്‍ഷ അറബിക് സാഹിത്യ ബിരുദ വിദ്യാര്‍ഥിയുമായ ആലപ്പുഴ അരുക്കൂറ്റി വടുതല ജാവേദ് മന്‍സിലില്‍ മുഹമ്മദാണ് (20) രാവിലെ പൊലീസിന്റെ പിടിയിലായത്.് കൊലപാതകം ആസൂത്രണം ചെയ്തതും കൊലയാളി സംഘത്തിലെ മറ്റുള്ളവരെ കോളജിലേക്ക് വിളിച്ചുവരുത്തിയതും മുഹമ്മദാണെന്നാണ് പൊലീസ് പറയുന്നത്. അഭിമന്യുവിനെ കോളേജിലെത്തിച്ചതും മുഹമ്മദായിരുന്നെന്ന് പൊലീസ് പറയുന്നു.

Top Stories
Share it
Top