അഭിമന്യു വധം, ഒരാള്‍ കൂടി കസ്റ്റഡിയില്‍

Published On: 25 July 2018 10:15 AM GMT
അഭിമന്യു വധം, ഒരാള്‍ കൂടി കസ്റ്റഡിയില്‍

കൊച്ചി: അഭിമന്യു വധക്കേസില്‍ ഒരാളെ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത സനീഷാണ് അറസ്റ്റിലായത്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

അഭിമന്യു വധക്കേസിലെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ഒന്നാം പ്രതി മുഹമ്മദിന് എസ്.എഫ്.ഐയുമായി മൂന്ന് വർഷത്തെ ശത്രുതയുണ്ട്. സന്ദേശങ്ങൾ കൈമാറിയ ഫോണുകൾ പ്രതികൾ നശിപ്പിച്ചു. നിർണായക വിവരങ്ങൾ ലഭിക്കാനുണ്ടെന്നും പൊലീസ് അറിയിച്ചു. മീഡിയ വൺ ചാനലാണ് റിമാൻഡ് റിപ്പോർട്ട് പുറത്തുവിട്ടത്. കേസിലെ രണ്ട് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടു.

Top Stories
Share it
Top