അഭിമന്യുവിന്റെ കുടുംബത്തെ പാര്‍ട്ടി ഏറ്റെടുക്കും; വീടുവച്ചു നല്‍കാനും സഹോദരിയുടെ വിവാഹം നടത്താനും സിപിഐഎം

Published On: 4 July 2018 4:15 PM GMT
അഭിമന്യുവിന്റെ കുടുംബത്തെ പാര്‍ട്ടി ഏറ്റെടുക്കും; വീടുവച്ചു നല്‍കാനും സഹോദരിയുടെ വിവാഹം നടത്താനും സിപിഐഎം

കൊച്ചി: മഹാരാജാസ് കോളജില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സിപിഐഎം ഏറ്റെടുക്കും. വട്ടവടയിലെ ഒറ്റമുറി വീട്ടില്‍ കഴിയുന്ന കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അറിയിച്ചു.

സഹോദരിയുടെ വിവാഹം ഉള്‍പ്പെടെ നടത്തുന്നതിനുള്ള ചെലവ് വഹിക്കും. മാതാപിതാക്കളുടെ ഭാവി സംരക്ഷണവും ഏറ്റെടുക്കും. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അര്‍ജ്ജുന്റെയും വീനിതിന്റെയും മുഴുവന്‍ ചികിത്സ ചിലവുകളും പാര്‍ട്ടി വഹിക്കും. ഇതിന് ആവശ്യമായ തുക ജൂലൈ 15,16 തീയതികളില്‍ ജില്ലയിലെ പാര്‍ട്ടിയാകെ രംഗത്തിറങ്ങി വീട്‌വീടാന്തരം കയറി ഹുണ്ടിക കളക്ഷനിലുടെ സമാഹരിക്കാനും തീരുമാനിച്ചു.

ജൂലൈ 9ന് എറണാകുളം ടൗണ്‍ ഹാളില്‍ വര്‍ഗ്ഗീയതീവ്രവാദ വിരുദ്ധ സദസ്സ് സംഘടിപ്പിക്കുമെന്നും സിപിഎം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

Top Stories
Share it
Top