അഭിമന്യുവിനെ കൊന്നവരെ പിടികൂടിയില്ലെങ്കിൽ മരിക്കുമെന്ന് മാതാപിതാക്കൾ

വട്ടവട(ഇടുക്കി): മകനെ കൊലപ്പെടുത്തിയവരെ 10 ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ താനും ഭാര്യയും മരിക്കുമെന്ന് അഭിമന്യുവിൻെറ പിതാവ്​ മനോഹരന്‍....

അഭിമന്യുവിനെ കൊന്നവരെ പിടികൂടിയില്ലെങ്കിൽ മരിക്കുമെന്ന് മാതാപിതാക്കൾ

വട്ടവട(ഇടുക്കി): മകനെ കൊലപ്പെടുത്തിയവരെ 10 ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ താനും ഭാര്യയും മരിക്കുമെന്ന് അഭിമന്യുവിൻെറ പിതാവ്​ മനോഹരന്‍. കൊല്ലപ്പെട്ട അഭിമന്യു പഠിച്ചിരുന്ന മഹാരാജാസ് കോളജില്‍നിന്നെത്തിയ അധ്യാപകരോട്​ സംസാരിക്കവെ കരഞ്ഞു കൊണ്ടാണ് മോഹനൻ ഇക്കാര്യം പറഞ്ഞത്.

‘‘അവനെ കൊല്ലാൻ അവർക്ക്​ എങ്ങനെ കഴിഞ്ഞു, അവൻ പാവമായിരുന്നു, പാവങ്ങൾക്കൊപ്പമായിരുന്നു അവൻ, അവനെ കൊന്നവരോട്​ ക്ഷമിക്കില്ല’’- അദ്ദേഹം നെഞ്ചത്തടിച്ച്​ കരഞ്ഞു പറഞ്ഞു. മഹാരാജാസ് കോളജിലെ അധ്യാപക സംഘം ചൊവ്വാഴ്ച ഉച്ചയോടെയാണ്​ വീട്ടി​ലെത്തിയത്​.

മഹാരാജാസിലെ അധ്യാപകരും അനധ്യാപകരും ചേര്‍ന്ന് സമാഹരിച്ച തുകയും എറണാകുളത്തെ ഒരു വ്യവസായി നല്‍കിയ തുകയും ചേര്‍ത്ത് 5,40,000 രൂപയുടെ ചെക്കും പിതാവിന്​ കൈമാറി. പ്രിൻസിപ്പൽ കെ.എൻ. കൃഷ്​ണകുമാർ, എം.എസ്.​ മുരളി, അധ്യാപകരായ സുനീഷ്, ജനിദ്, ജൂലി ചന്ദ്ര, നീന ജോർജ്, ജോർജ് എന്നിവരാണ് എത്തി

Read More >>