അഭിമന്യൂവധം: പ്രതികള്‍ക്ക് യുഎപിഎ ചുമത്തുന്നതില്‍ സിപിഎമ്മിന് ശങ്ക

വെബ്ഡസ്‌ക്: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ വധിച്ച കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമം (യുഎപിഎ) ചുമത്തുന്നതിനോടു...

അഭിമന്യൂവധം: പ്രതികള്‍ക്ക് യുഎപിഎ ചുമത്തുന്നതില്‍ സിപിഎമ്മിന് ശങ്ക

വെബ്ഡസ്‌ക്: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യുവിനെ വധിച്ച കേസില്‍ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധനനിയമം (യുഎപിഎ) ചുമത്തുന്നതിനോടു സിപിഎമ്മിനു വിയോജിപ്പ്. രാഷ്ട്രീയാനുമതി കിട്ടാത്തതിനാലാണ് യുഎപിഎ ചുമത്തുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് പൊലീസ് വൃത്തത്തില്‍ നിന്നും ലഭിക്കുന്ന വിവരം. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കേസ് ഏറ്റെടുക്കാനിടയുണ്ടെന്നിരിക്കെ, യുഎപിഎ ആ സമയത്തോ അല്ലെങ്കില്‍ ദേശീയ ഏജന്‍സിയുടെ തീരുമാനപ്രകാരമോ മതിയെന്ന അഭിപ്രായത്തിലാണു സിപിഎം. യുഎപിഎ ചുമത്തുമെന്ന സൂചന കഴിഞ്ഞയാഴ്ച ഡിജിപി ലോക്‌നാഥ് ബെഹ്‌റ നല്‍കിയിരുന്നു.

കൊച്ചിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി സംസാരിക്കുകയും ചെയ്തു. അപ്പോഴാണു പാര്‍ട്ടി ഇടപെടലുണ്ടായത്. യുഎപിഎയ്‌ക്കെതിരെ പൊതു നിലപാടു സ്വീകരിച്ചശേഷം ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോള്‍ നയം മാറ്റുന്നതില്‍ വൈരുധ്യമുണ്ടെന്നാണ് സിപിഎം ഉന്നത കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ 'ഭീകരനിയമം' പെട്ടെന്ന് ഉപയോഗിക്കുന്നതു മതവികാരം ഇളക്കുമോയെന്നു ശങ്കയുണ്ട്. നിലവിലുള്ള മറ്റു വകുപ്പുകള്‍ വച്ചുതന്നെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടിക്കു കഴിയുമല്ലോയെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്.

Read More >>