അഭിമന്യു വധം: പൊലീസിനെതിരെ എ.ഐ.എസ്.എഫ്‌

തിരുവനന്തപുരം: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ മതതീവ്രവാദ സംഘടനയായ ക്യാമ്പസ് ഫ്രണ്ടുകാർ കൊലപ്പെടുത്തിയിട്ട് 12 ദിവസം പിന്നിടുമ്പോഴും...

അഭിമന്യു വധം: പൊലീസിനെതിരെ എ.ഐ.എസ്.എഫ്‌

തിരുവനന്തപുരം: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ മതതീവ്രവാദ സംഘടനയായ ക്യാമ്പസ് ഫ്രണ്ടുകാർ കൊലപ്പെടുത്തിയിട്ട് 12 ദിവസം പിന്നിടുമ്പോഴും കൊലപാതകത്തിൽ നേരിട്ടു പങ്കുള്ള പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നത് പൊലീസിന്റെ നിഷ്ക്രിയത്വമാണ് വ്യക്തമാക്കുന്നതെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി.

ഇപ്പോൾ അറസ്റ്റിലായ ചില പ്രതികൾ മഹാരാജാസ് കോളേജ് വിദ്യാർത്ഥികൾ പൊലീസിനു കൈമാറിയവരാണ്. പ്രധാന പ്രതികൾ വിദേശത്തേക്ക് കടന്നു എന്ന പൊലീസ് ഭാഷ്യം കുറ്റകരമായ അനാസ്ഥയാണ് സൂചിപ്പിക്കുന്നത്‌. അന്വേഷണങ്ങളും, റെയിഡുകളും നടക്കുന്നതല്ലാതെ പ്രധാന പ്രതികളിലേക്ക് എത്തുന്ന സൂചനകൾ കാണുന്നില്ല.

സാമൂഹിക പ്രതിബദ്ധതയും തികഞ്ഞ ഇടത് പക്ഷ വീക്ഷണവുമുള്ള അഭിമന്യുവിനെ ആസൂത്രിതമായി കൊലപ്പെടുത്താനുള്ള മത തീവ്രവാദ സംഘടനയുടെ ഗൂഢാലോജനയിൽ പങ്കാളികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ജാഗ്രത പൊലീസ് കാട്ടണം. പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നത് മത തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് സഹായകരമാവുകയും ,ഈ സാഹചര്യങ്ങളെ മുതലെടുത്ത് വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ശക്തികൾക്ക് കരുത്തു പകരുകയും ചെയ്യും. അഭിമന്യു വധത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് മാതൃകപരമായി ശിക്ഷിക്കുന്നതിന് പൊലീസ് നിഷ്ക്രിയത്വം വെടിയണമെന്ന് എ ഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ജെ. അരുൺ ബാബുവും സെക്രട്ടറി ശുഭേഷ് സുധാകരനും പ്രസ്ഥാവനയിലൂടെ അഭിപ്രായപ്പെടുന്നു.

Read More >>