അഭിമന്യു വധം: കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യപങ്കെന്ന് പൊലീസ്‌

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യപങ്കെന്ന് പോലീസ്‌...

അഭിമന്യു വധം: കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യപങ്കെന്ന് പൊലീസ്‌

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിക്ക് മുഖ്യപങ്കെന്ന് പോലീസ്‌ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകി. കൈവെട്ടു കേസിലെ 13-ാം പ്രതിയായിരുന്ന മനാഫ് ഗൂഢാലോചനയില്‍ പ്രധാനിയാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണത്തെ എസ്.ഡി.പി.ഐ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതായും സർക്കാർ കോടതിയെ അറിയിച്ചു.

പൊലീസ് തങ്ങളെ വേട്ടയാടുന്നു എന്നാരോപിച്ച് മനാഫിന്റെയും പള്ളുരുത്തി സ്വദേശി ഷമീറിന്റെയും ഭാര്യമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയത്. ഈ രണ്ട് ഹര്‍ജികളും, അഭിമന്യു വധക്കേസില്‍ പിടിയിലായ കാമ്പസ് ഫ്രണ്ട് നേതാവ് ആദിലിന്റെ മാതാവ് നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തള്ളി.

മനാഫ് അഭിമന്യു വധത്തിലെ ഗൂഢാലോചനയില്‍ പ്രധാനിയാണെന്നും പള്ളുരുത്തി സ്വദേശിയായ ഷമീറാണ് അഭിമന്യു കൊലപ്പെടുത്തിയ സംഘത്തെ രക്ഷപ്പെടാന്‍ സഹായിച്ച്. ഭാര്യയുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ പ്രതികളെ സഹായിച്ചത്. ഇരുവരും നിലവില്‍ ഒളിവിലാണെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അധ്യാപകൻെറ കൈവെട്ടിയ കേസില്‍ 13-ാം പ്രതിയായിരുന്ന മനാഫിനെ വിചാരണയ്ക്കിടെ വെറുതെവിട്ടിരുന്നു.

Read More >>