അഭിമന്യു വധം: ഒരാൾകൂടി പിടിയിൽ

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു വധവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. മട്ടാഞ്ചേരി സ്വദേശി അനസാണ് പിടിയിലായത്. പോപുലർ ഫ്രണ്ട്...

അഭിമന്യു വധം: ഒരാൾകൂടി പിടിയിൽ

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു വധവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. മട്ടാഞ്ചേരി സ്വദേശി അനസാണ് പിടിയിലായത്. പോപുലർ ഫ്രണ്ട് പ്രവർത്തകനായ ഇയാൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.

സം​ഭ​വം ന​ട​ന്ന് ഒ​രാ​ഴ്ച​യാ​കു​മ്പോ​ഴും മു​ഖ്യ​പ്ര​തിയായ മുഹമ്മദിനെ ഉൾപ്പെടെ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. കേ​സി​ൽ ആ​ദ്യം അ​റ​സ്​​റ്റി​ലാ​യ കോ​ട്ട​യം ക​ങ്ങ​ഴ സ്വ​ദേ​ശി ബി​ലാ​ൽ, ഫോ​ർ​ട്ട്കൊ​ച്ചി ക​ൽ​വ​ത്തി സ്വ​ദേ​ശി റി​യാ​സ്, പ​ത്ത​നം​തി​ട്ട ക​ള​ത്തൂ​ർ സ്വ​ദേ​ശി ഫാ​റൂ​ഖ്​ എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ച​ത്. പ്രധാന പ്രതികളെ പിടികിട്ടാത്തതിനാല്‍ അന്വേഷണം പ്രതിസന്ധിയിലാണ്.

ചു​വ​രെ​ഴു​ത്തി​നെ​ച്ചൊ​ല്ലി മ​നഃ​പൂ​ർ​വം സം​ഘ​ർ​ഷ​മു​ണ്ടാ​ക്കുകയും അ​തി​നി​ടെ പ​ര​മാ​വ​ധി എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. അ​തി​നാ​യാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ​തെ​ന്ന് പ്ര​തി​ക​ൾ പൊലീസിനോട് പ​റ​ഞ്ഞിട്ടുണ്ട്. അ​തി​നി​ടെ, ശ​നി​യാ​ഴ്ച അ​റ​സ്​​റ്റി​ലാ​യ ന​വാ​സ്, ജെ​ഫ്രി എ​ന്നി​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. അ​ക്ര​മി സം​ഘ​ത്തി​ലു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​വ​രാ​ണ് ഇ​രു​വ​രും.

Read More >>