അഭിമന്യു വധക്കേസിൽ അന്വേഷണ ഉദ്യോഗസ്​ഥനെ മാറ്റി 

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. സെന്‍ട്രല്‍ സി.ഐ അനന്ത്‌ലാല്‍ ആയിരുന്നു കേസ്...

അഭിമന്യു വധക്കേസിൽ അന്വേഷണ ഉദ്യോഗസ്​ഥനെ മാറ്റി 

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. സെന്‍ട്രല്‍ സി.ഐ അനന്ത്‌ലാല്‍ ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. ഇദ്ദേഹത്തെ മാറ്റി കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ എസ്.ടി സുരേഷ് കുമാറിനാണ് അന്വേഷണച്ചുമതല നല്‍കിയിട്ടുള്ളത്. കേസ് കൂടുതൽ വിപുലപ്പെടുത്താനാണ്​ ഉദ്യോഗസ്​ഥനെ മാറ്റിയതെന്നാണ്​ വിവരം.

കോളജിൽ പോസ്​റ്ററൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ്​ അഭിമന്യു കൊല്ലപ്പെടുന്നത്. കൂടെയുണ്ടായിരുന്ന അർജുൻ​ വയറ്റിൽ കുത്തേറ്റ്​ ഗുരുതരാവസ്​ഥയിൽ ആശുപത്രിയിലാണ്​.

അഭിമന്യുവിനെ കുത്തിയെന്ന് സംശയിക്കുന്ന മുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ഒളിവിലാണ്. കേസിൽ മൂന്ന്​ പേരുടെ അറസ്​റ്റ്​ രേഖപ്പെടുത്തിയിട്ടുണ്ട്​.

Story by
Read More >>