അഭിമന്യുവിന്‍റെ കൊലപാതകം: മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞു, വിമാനത്താവളങ്ങളിൽ ജാ​ഗ്രതാ നിർദേശം

Published On: 2018-07-06T08:30:00+05:30
അഭിമന്യുവിന്‍റെ കൊലപാതകം: മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞു, വിമാനത്താവളങ്ങളിൽ ജാ​ഗ്രതാ നിർദേശം

കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകക്കേസിലെ മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞതായി പൊലീസ്. 15 അംഗ സംഘമാണ് സംഘർഷമുണ്ടാക്കി അഭിമന്യുവിനെ കൊലപ്പെടുത്തുകയും രണ്ടു പേരെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പ്രതികളിൽ ഒരാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എട്ടു പ്രതികൾക്കായി വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ടെന്നും എസ്ഡിപിഐ നേതാക്കളടക്കം 36 പേരുടെ ഫോണ്‍വിളിയുടെ റിക്കാഡുകൾ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

സംഘത്തിലെ ഭൂരിഭാഗവും കൊച്ചിയിലും പരിസരങ്ങളിലുമുള്ള എസ്ഡിപിഐ പ്രവർത്തകരാണ്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. കൃത്യത്തിനു ശേഷം രക്ഷപ്പെടാൻ സഹായിച്ചവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. 15 പ്രതികളിൽ എട്ടു പേർക്കായിട്ടാണ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്. ഇവരുടെ ചിത്രങ്ങളും പാസ്പോർട് നമ്പരുമടക്കം പ്രതികൾ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങള്‍ക്ക് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണെന്നും പൊലീസ് പറഞ്ഞു.

കരുതൽ തടങ്കലിലായ എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്രട്ടറി അടക്കമുള്ളവരുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകത്തിനു ശേഷം പ്രതികളെ രക്ഷപ്പൊൻ എസ്ഡിപിഐ കേന്ദ്രങ്ങളിൽ നിന്ന് ആസൂത്രിത നീക്കമുണ്ടായി എന്ന കണ്ടെത്തലിനെ തുടർന്നാണ് ഇവരുടെ അറസ്റ്റ്.

Top Stories
Share it
Top