അഭിമന്യു വധം: മുഖ്യപ്രതി മുഹമ്മദ് പിടിയിൽ

Published On: 2018-07-18 06:15:00.0
അഭിമന്യു വധം: മുഖ്യപ്രതി മുഹമ്മദ് പിടിയിൽ

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി മുഹമ്മദ് പിടിയിലായി. ക്യാംപസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റാണ് മുഹമ്മദ്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട മറ്റു നാലുപേരെ കൂടി ഇന്നു കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സംഭവ ദിവസം ഇയാളാണ് കൊലയാളി സംഘത്തിലെ മറ്റുള്ളവരെ മഹാരാജാസില്‍ എത്തിച്ചതെന്നാണ് കരുതുന്നത്. മുഹമദിനെ പിടികൂടിയതോടെ കൃത്യത്തില്‍ പങ്കെടുത്ത മറ്റ് പ്രതികളെ കൂടി കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. 15 പ്രതികളാണ് കേസിലുള്ളത്. കർണാടക അതിർത്തിയിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം അറസ്റ്റിലായ ആദില്‍ എന്നയാളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്നാണ് സൂചനകള്‍.


Top Stories
Share it
Top