അഭിമന്യുവിൻേറത് ആസൂത്രിത കൊല; പിന്നിൽ പ്രഫഷനൽ സംഘമെന്ന്​ നിഗമനം

കൊ​ച്ചി: മഹാരാജാസ് കോളേജിലെ എ​സ്.​എ​ഫ്.ഐ നേ​താ​വ്​ അ​ഭി​മ​ന്യു​വി​​​ൻെറ കൊ​ല​പാ​ത​ക​ത്തി​ന്​ പി​ന്നി​ൽ പ്ര​ഫ​ഷ​ന​ൽ സം​ഘ​മെ​ന്ന്​ പൊ​ലീ​സ്. ...

അഭിമന്യുവിൻേറത് ആസൂത്രിത കൊല; പിന്നിൽ പ്രഫഷനൽ സംഘമെന്ന്​ നിഗമനം

കൊ​ച്ചി: മഹാരാജാസ് കോളേജിലെ എ​സ്.​എ​ഫ്.ഐ നേ​താ​വ്​ അ​ഭി​മ​ന്യു​വി​​​ൻെറ കൊ​ല​പാ​ത​ക​ത്തി​ന്​ പി​ന്നി​ൽ പ്ര​ഫ​ഷ​ന​ൽ സം​ഘ​മെ​ന്ന്​ പൊ​ലീ​സ്. പ്ര​ഫ​ഷ​ന​ൽ സം​ഘ​ത്തി​ന​ല്ലാ​തെ ഇ​ത്ര വി​ദ​ഗ്​​ധ​മാ​യി കൃ​ത്യം നി​ർ​വ​ഹി​ക്കാ​നാ​വി​ല്ലെ​ന്ന്​ ഫൊറൻസിക് വിദഗ്ധർ അഭിപ്രായപ്പെട്ടു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായുണ്ടായ സംഘർഷങ്ങളിൽനിന്നു വ്യത്യസ്തമായ ആസൂത്രിത ആക്രമണമാണ് അഭിമന്യുവും സുഹൃത്ത് അർജുനും നേരെയുണ്ടായതെന്നു സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും പരുക്കുകൾ.

കു​ത്തേ​റ്റ അ​ഭി​മ​ന്യു നി​മി​ഷ​ങ്ങ​ൾ​ക്ക​കം മ​രി​ച്ചിരുന്നു. ഉ​ട​ൻ തൊ​ട്ട​ടു​ത്ത ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കുമ്പോൾ ജീ​വ​നു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ട​തു​​നെ​ഞ്ചി​ലേ​റ്റ കു​ത്തി​ൽ ഹൃ​ദ​യം മു​റി​ഞ്ഞാ​ണ്​ അ​ഭി​മ​ന്യു മ​രി​ച്ച​തെ​ന്ന്​​ പ്രാ​ഥ​മി​ക പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. നാ​ല്​ സെ.​മീ​റ്റ​ർ വീ​തി​യും ഏ​ഴ്​ സെ.​മീ​റ്റ​ർ നീ​ള​വു​മു​ള്ള ക​ത്തി​യാ​ണ്​ ഉ​പ​യോ​ഗി​ച്ച​ത്. കൊലപാതകത്തിനുവേണ്ടി മാത്രം രൂപപ്പെടുത്തിയ തരം കത്തിയാണു കൊലയാളി സംഘം ഉപയോഗിച്ചത്.

യ​ഥാ​സ​മ​യം വി​ദ​ഗ്​​ധ ചി​കി​ത്സ ല​ഭി​ച്ചാ​ൽ​പോ​ലും ര​ക്ഷ​പ്പെ​ടാ​ൻ സാ​ധിക്കാത്ത മാ​ര​ക​മാ​യ അഭിമന്യുവിനേറ്റത്. ഒ​റ്റ​ക്കു​ത്തി​ന്​ ത​ൽ​ക്ഷ​ണം മ​രി​ക്കാ​ൻ മാ​ത്രം ശ​ക്​​ത​മാ​യ മു​റി​വേ​ൽ​പി​ക്ക​ണ​മെ​ങ്കി​ൽ അ​തി​വി​ദ​ഗ്​​ധ​മാ​യി ക​ത്തി പ്ര​യോ​ഗി​ക്കാ​ൻ അ​റി​യാ​വു​ന്ന ആ​ളാ​ക​ണ​മെ​ന്നും ഇരയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനല്ല, മരണം ഉറപ്പാക്കാനാണ് ഇത്തരം ആക്രമണമെന്നും വി​ദ​ഗ്​​ധ​ർ അഭിപ്രയാപ്പെട്ടു . കൊലയാളിയുടെ ആദ്യ ആക്രമണമല്ല ഇതെന്നാണു കുത്തിന്റെ സ്ഥാനവും കൃത്യതയും സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

പുറത്തുനിന്നുള്ള പ്രതികളെ ക്യാംപസിലേക്കു കൊണ്ടുവന്നത് മുഹമ്മദാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കൊലയാളി ഉപയോഗിച്ച ആയുധം പുറത്തുനിന്നു കൊണ്ടുവന്നതാണ്. കാമ്പസിനുള്ളിലും ഇവർ ആയുധം ശേഖരിച്ചിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തി​നൊ​ടു​വി​ലാ​ണ്​ കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന്​​ പൊ​ലീ​സ്​ സം​ശ​യി​ക്കു​ന്നു. നോ​ർ​ത്ത്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന്​ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ സം​ഘം ചേ​ർ​ന്ന്​ ഗൂ​ഢാ​ലോ​​ച​ന ന​ട​ത്തി​യ​താ​യി പൊ​ലീ​സി​ന്​ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്.

അതേസമയം അറസ്റ്റിലായ മൂന്നു പേരെ ഈ മാസം 17 വരെ റിമാൻഡു ചെയ്തു. കോട്ടയം കങ്ങഴ സ്വദേശി ബിലാൽ സജി, പത്തനംതിട്ട ചുങ്കപ്പാറ സ്വദേശി ഫാറോക്ക് അമൻ, പള്ളുരുത്തി സ്വദേശി റിയാസ് ഹുസൈൻ എന്നിവരാണ് റിമാൻഡിലായത്. മൂവരും ക്യാന്പസ് ഫ്രണ്ട് പ്രവർത്തകരാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിലാണ് പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. കൂടുതൽ അന്വേഷണത്തിനായി ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് അപേക്ഷ സമർപ്പിക്കും.

Read More >>