അഭിമന്യുവിന്റെ കൊലപാതകം; കൊലയാളികളെ ന്യായീകരിച്ച് എസ്.ഡി.പി.ഐ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവ‌‌‍‍ർത്തകൻ അഭിമന്യുവി​ന്റെ കൊലപാതകത്തിൽ കൊലയാളികളെ ന്യായീകരിച്ച്​ എസ്​.ഡി.പി.ഐ. ക്യാമ്പസ്​...

അഭിമന്യുവിന്റെ കൊലപാതകം; കൊലയാളികളെ ന്യായീകരിച്ച് എസ്.ഡി.പി.ഐ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവ‌‌‍‍ർത്തകൻ അഭിമന്യുവി​ന്റെ കൊലപാതകത്തിൽ കൊലയാളികളെ ന്യായീകരിച്ച്​ എസ്​.ഡി.പി.ഐ. ക്യാമ്പസ്​ ഫ്രണ്ട് പ്രവർത്തർ സ്വയംരക്ഷക്കായാണ്​​ കത്തിയെടുത്തതെന്ന്​ എസ്​.ഡി.പി.ഐ സംസ്​ഥാന പ്രസിഡണ്ട്​ അബ്​ദുൽ മജീദ്​ ഫൈസി പറഞ്ഞു.

ഇതൊരു ഏകപക്ഷീയമായ ആക്രമണമായിരുന്നി​ല്ലെന്നാണ്​ അന്വേഷണത്തിൽ മനസ്സിലായത്​. കോളജ്​ കാമ്പസിനകത്ത്​ അന്ന്​ രാത്രി മരണപ്പെട്ട അഭിമന്യുവോ മറ്റ്​ ഒന്നോ രണ്ടോ ആളുകൾ മാത്രമായിരുന്നില്ല, എസ്​.എഫ്​.​െഎക്കാരായ നൂറു കണക്കിനാളുകളും അവിടെ എത്തിയിരുന്നു. 15ഒാളം വരുന്ന ക്യാമ്പസ്​ഫ്രണ്ടുകാരെ ആക്രമിക്കാനെത്തിയപ്പോൾ സ്വയം രക്ഷക്കായാണ്​ അതിലൊരാൾ കത്തി പ്രയോഗിച്ചത്​. അബ്​ദുൽ മജീദ്​ ഫൈസി പറഞ്ഞു.

സംഭവത്തെ ശക്തിയായി അപലപിക്കുന്നതായും കാമ്പസ്​ ഫ്രണ്ട്​ എസ്​.ഡി.പി.​െഎയുടെ വിദ്യാർഥി സംഘടന അല്ലെന്നുമാണ്​ എസ്.ഡി.പി.ഐ എറണാകുളം ജില്ല സെക്രട്ടേറിയേറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്​.

Story by
Read More >>