ശ്രീജിത്തിന്റെ പേശികള്‍ക്ക് അസാധാരണ ചതവ്; മൂന്നാംമുറയെന്ന് സൂചന നല്‍കി പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് 

Published On: 17 April 2018 6:00 AM GMT
ശ്രീജിത്തിന്റെ പേശികള്‍ക്ക് അസാധാരണ ചതവ്; മൂന്നാംമുറയെന്ന് സൂചന നല്‍കി പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് 

കൊച്ചി: ശ്രീജിത്തിന്റെ ശരീരത്തില്‍ അസാധാരണ മുറിവുകളുണ്ടായിരുന്നെന്നും പേശികള്‍ അസാധാരണമാം വിധം ചതഞ്ഞിരുന്നെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നു വ്യക്തമാക്കുന്ന റിപോര്‍ട്ട് ശ്രീജിത്തിനു നേരെ പോലീസ് മൂന്നാംമുറ നടത്തിയെന്നതിന്റെ സൂചന നല്‍കുന്നതാണ്.

ശരീരത്തില്‍ 20 മുറിവുകള്‍ ഉണ്ടായിരുന്നു. ചെറുകുടലിലെ മുറിവിനെത്തുടര്‍ന്നുണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചത്. കുടല്‍ മുറിഞ്ഞ് വേര്‍പെട്ട് ഭക്ഷണസാധനങ്ങള്‍ പുറത്തുവന്ന അവസ്ഥയിലായിരുന്നു. കടുത്ത ആഘാതം മൂലമല്ലാതെ ഇത്തരം മുറിവുണ്ടാകില്ലെന്നാണ് പോസ്റ്റുമോര്‍ട്ട് റിപോര്‍ട്ട് വ്യക്തമാക്കുന്നത്.

രണ്ടു തുടകളിലും പേശികളിലും ഒരേ പോലെയുള്ള ചതവ് വ്യക്തമാവുന്നുണ്ട്. ശരീരത്തിന് പുറത്ത് പാടുകളൊന്നും ഇല്ലെങ്കിലും ആന്തരീകാവയവങ്ങള്‍ക്ക് ചതവു പറ്റിയത് ഉരുട്ടിക്കൊലയെന്ന സംശയം ഉയര്‍ത്തുന്നു.

Top Stories
Share it
Top