തിരൂരിൽ രണ്ട് വയസ്സുകാരൻ വയലിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചു 

Published On: 2018-06-30T20:30:00+05:30
തിരൂരിൽ രണ്ട് വയസ്സുകാരൻ വയലിലെ വെള്ളക്കെട്ടിൽ വീണ് മരിച്ചു 

മലപ്പുറം: വീടിനടുത്തുള്ള വയലിലെ വെള്ളക്കെട്ടിൽ വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. നിറമരുതൂർ മങ്ങാട് ഓവുപാലത്തിന് സമീപം താമസിക്കുന്ന നടുവിലങ്ങാടി സ്വദേശി വാഴപ്പാട്ട് നാസർ-സുലൈഖ ദമ്പതികളുടെ മകൻ ഹാഷിമാണ് (രണ്ട്) മരിച്ചത്.

വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയ കുട്ടി വയലിൽ ഇറങ്ങുകയായിരുന്നു. വീട്ടിൽ കാണാതായതിനെ തുടർന്ന് കുട്ടിയെ തിരഞ്ഞെപ്പോൾ വെള്ളക്കെട്ടിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തി. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ഞായറാഴ്ച. പിതാവ് നാസർ ഗൾഫിലാണ്.

Top Stories
Share it
Top