കണ്ണൂരില്‍ വിനോദയാത്രക്കെത്തിയ  യുവാവ് മുങ്ങി മരിച്ചു 

Published On: 2018-06-08T18:45:00+05:30
കണ്ണൂരില്‍ വിനോദയാത്രക്കെത്തിയ  യുവാവ് മുങ്ങി മരിച്ചു 

കണ്ണൂർ: കോയമ്പത്തൂരിൽ നിന്ന് ഉല്ലാസയാത്രക്കെത്തിയ സംഘത്തിലെ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. കോയമ്പത്തൂർ കുടിയല്ലൂർ മുത്തു നഗർ സ്വദേശി ആദിഷ് ഭരതൻ (21) ആണ് ധർമ്മടം കോർണറേഷൻ സ്കൂളിനടുത്തുള്ള കുളത്തിൽ കാൽ വഴുതിവീണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം.


മൂന്ന് ബൈക്കുകളിലായി ആറു പേർ അടങ്ങിയ ഉല്ലാസയാത്ര സംഘം മാഹിയിൽ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചിരുന്നു. ഇന്ന് രാവിലെ കണ്ണൂരിൽ ഉള്ള പ്രധാന ഉല്ലാസ കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം ധർമടത്ത് എത്തിയതായിരുന്നു. ആദീഷ് ഭരതൻ കോയമ്പത്തൂലെ ഐടി കമ്പനി ജീവനക്കാരനാണ്.

Top Stories
Share it
Top