മിനിലോറി സ്കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് ആറു വയസുകാരി മരിച്ചു; ഏഴുപേർക്ക് പരിക്ക്

തിരുവനന്തപുരം: കോവളത്തിന് സമീപം ആഴാകുളത്ത് മിനിലോറി സ്കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് ആറു വയസുകാരി മരിച്ചു. ഏഴ് പേർക്ക് പരുക്ക്. പരിക്കേറ്റവരിൽ ആറുപേരെ...

മിനിലോറി സ്കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് ആറു വയസുകാരി മരിച്ചു; ഏഴുപേർക്ക് പരിക്ക്

തിരുവനന്തപുരം: കോവളത്തിന് സമീപം ആഴാകുളത്ത് മിനിലോറി സ്കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് ആറു വയസുകാരി മരിച്ചു. ഏഴ് പേർക്ക് പരുക്ക്. പരിക്കേറ്റവരിൽ ആറുപേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാളെ എസ്.എ.റ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അഴാകുളം സ്വദേശിനി ചന്ദന (ആറ്) ആണ് മരിച്ചത്. പരിക്കേറ്റ കീർത്തന (നാല്) എസ് എ.ടി.യിലും, സുകുമാരൻ (60) ആഴാകുളം, പൂന്തുറ സ്വദേശികളായ സുസു ദാസൻ (30), കനൽ ദാസൻ (35), നെബിൽ (33), രാജ (55), കന്യാകുമാരി, 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ (തിരിച്ചറിഞ്ഞിട്ടില്ല) എന്നിവർ മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.

Read More >>