കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ അപകടം, മൂന്ന് മലയാളികള്‍ മരിച്ചു

Published On: 2018-06-24T18:30:00+05:30
കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ അപകടം, മൂന്ന് മലയാളികള്‍ മരിച്ചു

മേട്ടുപ്പാളയം: എറണാകുളം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ കേരളാ-തമിഴ്‌നാട് അതിര്‍ത്തിയില്‍ അപകടത്തില്‍പ്പെട്ടു. മൂന്നുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ഒരാള്‍ എറണാകുളം സ്വദേശി ബിജുവാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ച മറ്റു രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല.

പൊള്ളാച്ചി ആനമല പൊലീസ് ലിമിറ്റ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിനു സമീപം ഗണപതി പാളയത്തില്‍ വച്ചായിരുന്നു അപകടം. ബൈക്കുമായി ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നു.

Top Stories
Share it
Top