പട്ടാമ്പിയിലും ചാവക്കാടും വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

പാലക്കാട്: പട്ടാമ്പിയില്‍ നിയന്ത്രണം വിട്ട കാര്‍ കണ്ടെയ്‌നര്‍ ലോറിയിലിടിച്ച് മൂന്നുപേരും ചാവക്കാട് കാറും ടെമ്പോയും കൂട്ടിയിടിച്ച് രണ്ടുപേരും മരിച്ചു....

പട്ടാമ്പിയിലും ചാവക്കാടും വാഹനാപകടം; അഞ്ചുപേര്‍ മരിച്ചു

പാലക്കാട്: പട്ടാമ്പിയില്‍ നിയന്ത്രണം വിട്ട കാര്‍ കണ്ടെയ്‌നര്‍ ലോറിയിലിടിച്ച് മൂന്നുപേരും ചാവക്കാട് കാറും ടെമ്പോയും കൂട്ടിയിടിച്ച് രണ്ടുപേരും മരിച്ചു. പട്ടാമ്പിയിലുണ്ടായ അപകടത്തില്‍ നെല്ലായി സ്വദേശി സുഹ്‌റ (52), മകന്‍ അജ്മല്‍ (28), പാലൂര്‍ സ്വദേശി സുല്‍ത്താന്‍ എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തുനിന്നും പട്ടാമ്പിയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്.

തൃശ്ശൂര്‍ ചാവക്കാടുണ്ടായ അപകടത്തില്‍ കോട്ടയ്ക്കല്‍ സ്വദേശികളായ അബ്ദുറഹ്മാന്‍, മകന്‍ ഷാഫി എന്നിവരാണ് മരിച്ചത്. അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോട്ടയ്ക്കലില്‍ നിന്നും കൊച്ചിയിലേക്ക് വരുംവഴിയായിരുന്നു അപകടം.