വേളാങ്കണ്ണിയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

ചെന്നൈ: വേളാങ്കണ്ണിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ അറുമുഖ സ്വാമി,...

വേളാങ്കണ്ണിയില്‍ വാഹനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

ചെന്നൈ: വേളാങ്കണ്ണിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ അറുമുഖ സ്വാമി, ദിലീപ്, കൃഷ്ണവേണി എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ഭഗവത്, തരണി എന്നിവരെ നാഗപട്ടണത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം.

ഒരു കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാറ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Read More >>