നടന്‍ കൊല്ലം അജിത് അന്തരിച്ചു

Published On: 2018-04-05T12:00:00+05:30
നടന്‍ കൊല്ലം അജിത് അന്തരിച്ചു

കൊച്ചി: വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കൊല്ലം അജിത് (56) അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 3.40ഓടെയായിരുന്നു അന്ത്യം. ഭൗതികശരീരം വൈകീട്ട് ആറുമണിക്ക് കടപ്പാക്കടയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. തമിഴ്, ഹിന്ദി, തെലുങ്ക് ഭഷകളിലായി അഞ്ഞൂറോളം സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. രണ്ട് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

Top Stories
Share it
Top