നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടിവയ്ക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നീട്ടി വയ്ക്കാനാവില്ലെന്ന് ഹൈക്കോടതി. വിചാരണ വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി...

നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടിവയ്ക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നീട്ടി വയ്ക്കാനാവില്ലെന്ന് ഹൈക്കോടതി. വിചാരണ വൈകിപ്പിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ വിചാരണ ബുധനാഴ്ച തന്നെ ആരംഭിക്കും.

നടി ആക്രമിക്കപ്പെട്ടതിന്റെ വീഡിയോ ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹരജിയിലാണ് വിചാരണ നീട്ടിവയ്ക്കാന്‍ ദിലീപ് ആവശ്യപ്പെട്ടത്. വീഡിയോ കൈമാറുന്ന വിഷയത്തില്‍ ഈമാസം 21ന് കോടതി വീണ്ടും ദിലീപിന്റെ ഹരജി പരിഗണിക്കും.