ദിലീപ് വിചാരണ തടസ്സപ്പെടുത്തുന്നു; പ്രത്യേക കോടതിയാകാമെന്ന് സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടസ്സപ്പെടുത്താന്‍ നടന്‍ ദിലീപ് ശ്രമിക്കുന്നതായി സര്‍ക്കാര്‍ കോടതിയില്‍. കേസില്‍ സിബിഐ അന്വേഷണം...

ദിലീപ് വിചാരണ തടസ്സപ്പെടുത്തുന്നു; പ്രത്യേക കോടതിയാകാമെന്ന് സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ തടസ്സപ്പെടുത്താന്‍ നടന്‍ ദിലീപ് ശ്രമിക്കുന്നതായി സര്‍ക്കാര്‍ കോടതിയില്‍. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ദിലീപും വിചാരണക്ക് വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് നടിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ വാദം ഉന്നയിച്ചത്.

വിചാരണയ്ക്ക് പ്രത്യേക കോടതിയാകാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വിചാരണയ്ക്കായി വനിതാ ജഡ്ജിയെ നിയോഗിക്കുന്നതാണ് നല്ലത്. അതിവേഗ വിചാരണ വേണം. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചായിരിക്കണം തീരുമാനമെന്നും സര്‍ക്കാര്‍ അറിയിച്ചു.

പൊലീസ് അന്വേഷണം ദുരുദ്ദേശ്യപരവും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നുമാരോപിച്ചാണ് ദിലീപ് ഹര്‍ജി നല്‍കിയത്. കേസിലെ വിചാരണ നടപടികള്‍ വൈകിപ്പിക്കാന്‍ ദീലീപ് ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഏതു തരം അന്വേഷണം വേണമെന്ന് പറയാന്‍ ഗുരുതര ആരോപണം നേരിടുന്ന പ്രതിയെന്ന നിലയില്‍ ദിലീപിന് അവകാശമില്ലെന്നുമാണ് സര്‍ക്കാര്‍ വാദം.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ സഹകരിക്കുന്നില്ലെന്ന് കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് തുടരെ ഹര്‍ജികള്‍ നല്‍കി കേസ് വൈകിപ്പിക്കാനാണ് പ്രതികളുടെ ശ്രമമെന്നാണ് എറണാകുളം സെഷന്‍സ് കോടതി നിരീക്ഷിച്ചത്. കേസില്‍ തെളിവു നശിപ്പിച്ചതിന് വിചാരണ നേരിടുന്ന പള്‍സര്‍ സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോ രാജു ജോസഫ് എന്നിവരുടെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്.

ഇതിനു പിന്നാലെയാണ് കേസ് വേഗത്തില്‍ തീര്‍ക്കേണ്ടേതിന്റെ ആവശ്യകത കോടതി ചൂണ്ടിക്കാണിച്ചത്. കേസിലെ പ്രധാന രേഖകളെല്ലാം നല്‍കാന്‍ കോടതി നേരത്തേ ഉത്തരവിട്ടതാണ്. എന്നാല്‍, കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് പ്രതികള്‍ വീണ്ടും വീണ്ടും കോടതിയെ സമീപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് പ്രതികളുടെ വിചാരണ നിശ്ചയിക്കാന്‍ തടസ്സമാവുകയാണെന്നും കോടതി പറഞ്ഞിരുന്നു.

Read More >>