അമ്മയുടെ പിന്തുണ തനിക്കാവശ്യമില്ല; ആക്രമണത്തെ അതിജീവിച്ച നടി

കൊച്ചി: താരസംഘടനയായ അമ്മയുടെ പിന്തുണ തനിക്കാവശ്യമില്ലെന്ന് ആക്രമണത്തെ അതിജീവിച്ച നടി. ഹര്‍ജിയില്‍ നടിമാര്‍ കക്ഷിചേരേണ്ടതില്ലെന്നും നടി പറഞ്ഞു....

അമ്മയുടെ പിന്തുണ തനിക്കാവശ്യമില്ല; ആക്രമണത്തെ അതിജീവിച്ച നടി

കൊച്ചി: താരസംഘടനയായ അമ്മയുടെ പിന്തുണ തനിക്കാവശ്യമില്ലെന്ന് ആക്രമണത്തെ അതിജീവിച്ച നടി. ഹര്‍ജിയില്‍ നടിമാര്‍ കക്ഷിചേരേണ്ടതില്ലെന്നും നടി പറഞ്ഞു. നടിമാരായ ഹണിറോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ ഹര്‍ജിയില്‍ കക്ഷിചേരാനായി ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയതിനു പിന്നാലെയാണ് നടി രംഗത്തു വന്നത്.

നടി സിനിമാസംഘടനയുടെ ഭാഗമല്ലെന്നും, ഈ സാഹചര്യത്തില്‍ പിന്തുണയുടെ ആവശ്യമില്ലെന്നും നടിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിട്ടുണ്ട്. സിനിമയിലെന്ന പോലെ ആളുകള്‍ കൂടിയാല്‍ അത് കേസിന്റെ പുരോഗതിക്ക് നല്ലതാവില്ലെന്നും അഭിഭാഷകന്‍ പറയുന്നു.

വിചാരണക്ക് വനിത ജഡ്ജിമാര്‍ വേണമെന്ന് നടി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ അവശ്യം മുന്‍നിര്‍ത്തി നടി എറണാകുളം പ്രിനിസിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷ തള്ളിയിരുന്നു. ജില്ലയിലെ സെഷന്‍സ് കോടതിയിലോ അഡീഷണല്‍ സെഷന്‍സ് കോടതികളിലോ വനിതാ ന്യായാധിപന്‍മാരില്ലാത്തതാണ് തള്ളാന്‍ കാരണം.

എന്നാല്‍ വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക അതിവേഗ കോടതിയും വേണമെന്ന നടിയുടെ ആവശ്യത്തില്‍ അനുകൂല നിലപാടാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

Read More >>